Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightനാ​ല്...

നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ സൈ​ബ​ർ സെ​ൽ തി​രി​ച്ചെ​ടു​ത്ത​ത് ആ​റ് ഫോ​ണു​ക​ൾ

text_fields
bookmark_border
നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ സൈ​ബ​ർ സെ​ൽ തി​രി​ച്ചെ​ടു​ത്ത​ത് ആ​റ് ഫോ​ണു​ക​ൾ
cancel

വൈ​ത്തി​രി: വ​യ​നാ​ട്ടി​ൽ ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടു​പി​ടി​ച്ചു തി​രി​കെ ന​ൽ​കി​യ​തി​ന് ന​ന്ദി​യ​റി​യി​ച്ച് കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് വൈ​ത്തി​രി സ്റ്റേ​ഷ​നി​ലേ​ക്ക് മൊ​ബൈ​ൽ ഉ​ട​മ​യു​ടെ ഫോ​ൺ കോ​ൾ. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി അ​പൂ​ർ​വ ശ​ർ​മ​യാ​ണ് കേ​ര​ള പൊ​ലീ​സി​ന് ന​ന്ദി​യ​റി​യി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച​ത്. വ​യ​നാ​ട് പൊ​ലീ​സി​ൽ​നി​ന്നു ല​ഭി​ച്ച ന​ല്ല സ​മീ​പ​ന​ത്തെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

2023 ഡി​സം​ബ​റി​ൽ വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ യു​വ​തി​യു​ടെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ് വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​പി. ആ​ഷി​ഖ് ക​ണ്ടു​പി​ടി​ച്ചു ന​ൽ​കി​യ​ത്. വൈ​ത്തി​രി​യി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്നാ​ണ് ഫോ​ൺ ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് വൈ​ത്തി​രി സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി അ​വ​ർ തി​രി​കെ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങി. കേ​ര​ള പൊ​ലീ​സി​ന്റെ www.ceir.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നാ​ൽ ന​ഷ്ട​മാ​യ ഫോ​ണി​ൽ സിം ​മാ​റ്റി​യി​ടു​മ്പോ​ൾ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കും. ഈ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ഫോ​ണി​ന്റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ന്ന​തും ഫോ​ൺ കൈ​വ​ശം​വെ​ച്ച ആ​ളി​ലേ​ക്ക് പൊ​ലീ​സെ​ത്തു​ന്ന​തും.

ഫോ​ൺ കൈ​വ​ശം​വെ​ച്ചി​രു​ന്ന പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ന​ൽ​കി. നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വൈ​ത്തി​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​പൂ​ർ​വ​യു​ടേ​ത​ട​ക്കം ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ആ​ഷി​ഖ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ചെ​ടു​ത്ത് ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രെ​ല്ലാ​വ​രും മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത് സി.​ഇ.​ഐ.​ആ​ർ (CEIR) പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സി.​ഇ.​ഐ.​ആ​ർ പോ​ർ​ട്ട​ൽ വ​ഴി നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച് ന​ഷ്ട​മാ​യ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി അ​വ​രി​ൽ​നി​ന്നാ​ണ്‌ മൊ​ബൈ​ൽ ഫോ​ണു​ക​ൾ തി​രി​ച്ചെ​ടു​ത്ത​ത്.

മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ൽ ചെ​യ്യേ​ണ്ട​ത്

  • എ​ത്ര​യും വേ​ഗം പൊ​ലീ​സി​ല്‍ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക
  • അ​തി​നാ​യി കേ​ര​ള പൊ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പൊ​ൽ-​ആ​പ്പ് (POL-APP) വ​ഴി​യോ തു​ണ വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യോ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടോ പ​രാ​തി ന​ൽ​കാം. പ​രാ​തി​യി​ൽ ഫോ​ണി​ന്റെ ഐ.​എം.​ഇ,ഐ ​ന​മ്പ​ർ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.
  • സിം ​കാ​ർ​ഡി​ന്റെ ഡ്യൂ​പ്ലി​ക്കേ​റ്റെ​ടു​ക്കു​ക.
  • www.ceir.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക വ​ഴി ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ ബ്ലോ​ക്ക് ചെ​യ്യാം
  • വെ​ബ്‌​സൈ​റ്റി​ല്‍ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബ​ട്ട​നി​ല്‍ ബ്ലോ​ക്ക് സ്റ്റോ​ള​ൻ/ ലോ​സ്റ്റ് മൊ​ബൈ​ൽ എ​ന്ന ഓ​പ്ഷ​ന്‍ കാ​ണാം. അ​തി​ല്‍ പ​രാ​തി​യു​ടെ കോ​പ്പി, തി​രി​ച്ച​റി​യ​ല്‍ രേ​ഖ, ഏ​തെ​ങ്കി​ലും ഫോ​ണ്‍ വാ​ങ്ങി​യ​തി​ന്റെ ഇ​ന്‍വോ​യ്‌​സ് തു​ട​ങ്ങി​യ രേ​ഖ​ക​ളു​ടെ പി​ന്‍ബ​ല​ത്തോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ല്‍ വൈ​കാ​തെ​ത​ന്നെ ഐ.​എം.​ഇ.​ഐ ന​മ്പ​ര്‍ (മൊ​ബൈ​ല്‍ ന​മ്പ​ര്‍) ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടും. പി​ന്നീ​ട് ഒ​രു സിം ​കാ​ര്‍ഡും ഈ ​ഫോ​ണി​ല്‍ പ്ര​വ​ര്‍ത്തി​ക്കി​ല്ല. ഫോ​ണ്‍ ഈ ​രീ​തി​യി​ല്‍ ബ്ലോ​ക്ക് ചെ​യ്താ​ല്‍പോ​ലും അ​ത് ട്രാ​ക്ക് ചെ​യ്യാ​ന്‍ പൊ​ലീ​സി​ന് സാ​ധി​ക്കും.
  • ഇ​ങ്ങ​നെ​യു​ള്ള അ​പേ​ക്ഷ​യി​ല്‍ ഒ​രു റി​ക്വ​സ്റ്റ് ഐ​ഡി ല​ഭി​ക്കും. ഈ ​റി​ക്വ​സ്റ്റ് ഐ​ഡി ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​യു​ടെ സ്റ്റാ​റ്റ​സ് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാം.
  • ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ തി​രി​ച്ചു കി​ട്ടി​യാ​ല്‍ www.ceir.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ത​ന്നെ അ​ണ്‍ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ബ​ട്ട​ൺ കാ​ണാം. ഇ​ത് ക്ലി​ക്ക് ചെ​യ്ത് റി​ക്വ​സ്റ്റ് ഐ​ഡി ന​ല്‍കി​യ​തി​നു​ശേ​ഷം അ​ണ്‍ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ബ്മി​റ്റ് ചെ​യ്യാം.
  • അ​ണ്‍ബ്ലോ​ക്ക് ചെ​യ്ത ഫോ​ണി​ല്‍ പി​ന്നീ​ട് സിം ​കാ​ര്‍ഡി​ട്ട് ഉ​പ​യോ​ഗി​ക്കാം
  • ന​ഷ്ട​മാ​യ സ്മാ​ര്‍ട്ട് ഫോ​ണി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ സ്വ​യം ഡി​ലീ​റ്റ് ചെ​യ്യാ​ൻ https://www.google.com/android/find/ എ​ന്ന ഗൂ​ഗ്ൾ ലി​ങ്ക് ഉ​പ​യോ​ഗി​ക്കാം.
  • ന​ഷ്ട​മാ​യ ഫോ​ണി​ൽ സൈ​ൻ ഇ​ൻ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ക്കൗ​ണ്ട് ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഈ ​പേജി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. ഫോ​ൺ റി​ങ് ചെ​യ്യി​ക്കാ​നും ലോ​ക്ക് ചെ​യ്യാ​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഈ ​പേ​ജി​ൽ കാ​ണാ​ൻ ക​ഴി​യും. കൂ​ടാ​തെ ഇ-​റേ​സ് ഡി​വൈ​സ് എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഡി​ലീ​റ്റ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്.
  • ന​ഷ്ട​പ്പെ​ട്ട ഫോ​ണി​ൽ ഉ​പ​യോ​ഗി​ച്ച ഗൂ​ഗ്ൾ അ​ക്കൗ​ണ്ട് സൈ​ൻ ഇ​ൻ ചെ​യ്തി​രു​ന്നാ​ൽ മാ​ത്ര​മേ ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക​യു​ള്ളൂ

Show Full Article
TAGS:cyber cell phone Vythiri 
News Summary - Cyber ​​cell recovered six phones in four months
Next Story