Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightഗ്ലോബൽ ലൈവ്സ്റ്റോക്ക്...

ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ്

text_fields
bookmark_border
ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ്
cancel

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് (മൃഗ സമ്പത്തിന്റെ മഹാസംഗമം) മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ക്ഷീര, കാർഷിക, മൃഗ സംരക്ഷണ മേഖലകളിൽ കേരളം വൻ കുതിപ്പാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഡോ. രാജീവ് പദ്ധതി വിശദീകരണം നടത്തി. ഡോ. ബിബിൻ കെ.സി.,ഡോ. ദിനേശ് പി.ടി., ഡോ. ശ്രീരഞ്ജിനി എ.ആർ., ഡോ. അഭിരാം, സുധീഷ് പി.എസ്., ദിനേശൻ എ.കെ., ഡോ. രാജേഷ്, ഡോ മായ, ഡോ. ടി.എസ്. രാജീവ് എന്നിവർ സംസാരിച്ചു. മഹാമേളയുടെ എക്സിബിഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെ നൂറു കണക്കിന് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഉൽപ്പന്നങ്ങളും യന്ത്ര സാമഗ്രികളും പ്രദർനത്തിനെത്തിയിട്ടുണ്ട്.

Show Full Article
TAGS:Global Livestock Conclave Vythiri 
News Summary - Global Livestock Conclave begins
Next Story