Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

text_fields
bookmark_border
പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ
cancel
Listen to this Article

വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ചീരാൽ നമ്പിക്കൊല്ലി പഴുക്കായിൽ സുനിൽ സ്റ്റീഫനെ (53)യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

ആദ്യത്തെ കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച കേസുകൂടി പൊലീസ് കണ്ടെത്തിയത്. ബത്തേരി കല്ലൂരിലെ വെച്ചാണ് പീഡനം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Wayanad Rape Case police arrest 
News Summary - Man who raped girls remanded
Next Story