ചുരത്തിൽനിന്ന് കൊക്കയിലേക്കു വീണ് യുവാവിന് പരിക്ക്
text_fieldsചുരത്തിൽനിന്ന് കൊക്കയിലേക്കു വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ
വൈത്തിരി: വയനാട് ചുരത്തിൽനിന്ന് കാൽ തെന്നി കൊക്കയിലേക്കു വീണ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസിനാണ് (32) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറിനാണ് ഒമ്പതാം വളവിനു താഴെ ടവറിനടുത്തുള്ള കൊക്കയിലേക്ക് വീണത്. അഞ്ചംഗ സംഘം കാറിൽ വയനാട് കാക്കവയലിലേക്കു പോകുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ ഫായിസ് കല്ലിൽ ചവിട്ടി വീഴുകയായിരുന്നു. അടിവാരം പൊലീസും മുക്കം അഗ്നിരക്ഷാ സേനാംഗങ്ങളും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് യുവാവിനെ മുകളിലെത്തിച്ചത്.