ശാസ്ത്രകിരീടം ദ്വാരകക്ക്, രണ്ടാമത് പിണങ്ങോട്
text_fieldsമുട്ടില്‍: രണ്ട് ദിനങ്ങളിൽ കൗമാരക്കാരുടെ ശാസ്ത്ര അറിവുകൾ മാറ്റുരച്ച ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോള്‍ കിരീടം ചൂടി ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിനാണ്. ഐ.ടി മേളയില്‍ മാനന്തവാടി ഉപജില്ലക്കാണ് ഓവറോള്‍.
ഐ.ടി മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.എച്ച്.എസ്.എസ് ദ്വാരക ഒന്നാംസ്ഥാനവും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് ഒന്നും നടവയല്‍ സെന്റ് തോമസ് എച്ച്.എസ് രണ്ടും സ്ഥാനങ്ങള്‍ നേടി. മാത്തമാറ്റിക്സ് ഫെയറിലും ഉപജില്ലയില്‍ മാനന്തവാടിക്കാണ് കിരീടം.
ഹയര്‍ സെക്കന്‍ഡറിയില്‍ ദ്വാരക ഒന്നാംസ്ഥാനവും പിണങ്ങോട് രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂളില്‍ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി ഒന്നാംസ്ഥാനവും കണിയാരം എഫ്.ജി.കെ.എം.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി.
പ്രവൃത്തിപരിചയ മേളയില്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലക്കാണ് കിരീടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദ്വാരക ഒന്നാമതെത്തിയപ്പോള്‍ എസ്.എന്‍.എച്ച്.എസ്.എസ് പൂതാടി രണ്ടാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിര്‍മല എച്ച്.എസ് തരിയോട് ഒന്നാംസ്ഥാനത്തും സെന്റ് തോമസ് എച്ച്.എസ് നടവയല്‍ രണ്ടാംസ്ഥാനത്തുമെത്തി.
സോഷ്യല്‍ സയന്‍സ് ഫെയറില്‍ വൈത്തിരി ഉപജില്ല കിരീടം ചൂടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദ്വാരകക്കാണ് ഒന്നാംസ്ഥാനം. എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്പറ്റ രണ്ടാംസ്ഥാനത്തുമെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോട് കിരീടം ചൂടി. ജി.എച്ച്.എസ് ബീനാച്ചിയാണ് റണ്ണറപ്പ്. സയന്‍സ് ഫെയറില്‍ മാനന്തവാടി ഉപജില്ലക്കാണ് കിരീടം.
ഹയര്‍ സെക്കന്‍ഡറിയില്‍ ദ്വാരക ഒന്നാമതെത്തിയപ്പോള്‍ ജി.എച്ച്.എസ്.എസ് മൂലങ്കാവ് രണ്ടാംസ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ സര്‍വോദയ ഏച്ചോം ഒന്നാംസ്ഥാനം നേടിയപ്പോള്‍ ജി.എച്ച്.എസ്.എസ് കാക്കവയല്‍, ജി.എച്ച്.എസ് തരുവണ, സെന്റ് തോമസ് നടവയല്‍ എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിട്ടു.


