Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ​യ​നാ​ടി​ന് ഇ​നി...

വ​യ​നാ​ടി​ന് ഇ​നി ത​ന​ത് സ്പീ​ഷി​സു​ക​ൾ

text_fields
bookmark_border
വ​യ​നാ​ടി​ന് ഇ​നി ത​ന​ത് സ്പീ​ഷി​സു​ക​ൾ
cancel
camera_alt

ജില്ല പക്ഷി ബാണസുര ചിലപ്പൻ, തുമ്പി വയനാടൻ തീക്കറുപ്പൻ, ഉരഗം ചെങ്കറുപ്പൻ, പുഷ്പം കായാമ്പു, മത്സ്യം

പൂക്കോടൻ പരൽ , മരം കാട്ടുചാമ്പ, ഉഭയജീവി മഞ്ഞക്കരയൻ മരത്തവള, പൈതൃക വൃക്ഷം പന്തപ്പയിൽ, ശലഭം കരുനീലക്കടുവ , മൃഗം തേങ്കോലൻ 

ക​ൽ​പ​റ്റ: ജി​ല്ല​യു​ടെ ജൈ​വ​വൈ​വി​ധ്യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​യ​നാ​ടി​ന് ഇ​നി ത​ന​ത് സ്പീ​ഷി​സു​ക​ൾ. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡും ജി​ല്ല പ​ഞ്ചാ​യ​ത്ത് ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യും ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യും ചേ​ർ​ന്ന് ജി​ല്ല​യു​ടെ പ​ക്ഷി, വൃ​ക്ഷം, മൃ​ഗം, മ​ത്സ്യം, ചി​ത്ര​ശ​ല​ഭം, പു​ഷ്പം, തു​മ്പി, പൈ​തൃ​ക മ​രം, ഉ​ര​ഗം, ത​വ​ള എ​ന്നി​വ പ്ര​ഖ്യാ​പി​ച്ചു.

വ​യ​നാ​ട്ടി​ൽ ഉ​യ​രം കൂ​ടി​യ മ​ല​ക​ളി​ലെ ചോ​ല​ക്കാ​ടു​ക​ളി​ൽ മാ​ത്രം കാ​ണാ​നാ​കു​ന്ന ത​ന​തു പ​ക്ഷി​യാ​യ ബാ​ണാ​സു​ര ചി​ല​പ്പ​ന ജി​ല്ല​യു​ടെ പ​ക്ഷി​യാ​യും തേ​ങ്കോ​ല​നെ ജി​ല്ല​യു​ടെ മൃ​ഗ​മാ​യും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മാ​യും മാം​സ​ഭോ​ജി​യാ​യ തേ​ങ്കോ​ല​ൻ കൂ​ടു​ത​ലും മ​ര​ങ്ങ​ളി​ലാ​ണ് വ​സി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ നി​ല​ത്തു​കൂ​ടി​യും സ​ഞ്ച​രി​ക്കും.

മ​ല​യ​ണ്ണാ​ൻ, കൂ​ര​മാ​ൻ, ചെ​റു​പ​ക്ഷി​ക​ൾ, ചെ​റു ഉ​ര​ഗ​ങ്ങ​ൾ, ഷ​ഡ്പ​ദ​ങ്ങ​ൾ എ​ന്നി​വ​യെ വേ​ട്ട​യാ​ടു​ക​യും ഇ​ല​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യും ആ​ഹ​രി​ക്കു​ക​യും ചെ​യ്യും. ബ്ര​ഹ്മ​ഗി​രി, പേ​രി​യ, ബാ​ണാ​സു​ര​ൻ, കു​റി​ച്ച്യ ​മ​ല, ക്യാ​മ​ൽ​സ് ഹ​മ്പ് മ​ല​ക​ളി​ലെ കാ​ടു​ക​ളി​ലും വ​ള​രെ അ​പൂ​ർ​വ​മാ​യി കാ​ണാം. വ​യ​നാ​ട​ൻ കാ​ടു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം വ​ള​രു​ന്ന ചെ​റു​മ​ര​മാ​യ കാ​ട്ടു ചാ​മ്പ​യാ​ണ് ജി​ല്ല​യു​ടെ വൃ​ക്ഷം.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 800 മു​ത​ൽ 1500 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ ന​ന്നാ​യി വ​ള​രും. പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​പൂ​ർ​വ മ​ത്സ്യ​യി​ന​മാ​യ പൂ​ക്കോ​ട​ൻ പ​ര​ൽ ജി​ല്ല​യു​ടെ മ​ത്സ്യ​മാ​യി. ചെ​റു തോ​ടു​ക​ളി​ലും ഇ​വ​യെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​തി​നാ​ൽ ഇ​വ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ക​രി​നീ​ല​ക്ക​ടു​വ​യെ ജി​ല്ല​യു​ടെ ചി​ത്ര​ശ​ല​ഭ​മാ​യും വ​യ​നാ​ട​ൻ കാ​ടു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ണ​പ്പെ​ടു​ന്ന കാ​യാ​മ്പൂ​വി​നെ ജി​ല്ല​യു​ടെ പു​ഷ്പ​മാ​യും പ്ര​ഖ്യാ​പി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് മാ​ത്രം പു​റ​ത്തെ​ത്തി വീ​ണ്ടും മ​ണ്ണി​ന​ടി​യി​ലേ​ക്ക് പോ​കു​ന്ന അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന വി​ഷ​മി​ല്ലാ​ത്ത ചെ​ങ്ക​റു​പ്പ​നെ ജി​ല്ല​യു​ടെ പാ​മ്പാ​യി പ്ര​ഖ്യാ​പി​ച്ചു. കു​റി​ച്യ​ർ​മ​ല-​വെ​ള്ള​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ത്തി​ൽ ഒ​രു മാ​സം മാ​ത്രം കാ​ണു​ന്ന വ​യ​നാ​ട​ൻ തീക്ക​റു​പ്പ​നെ ജി​ല്ല​യു​ടെ തു​മ്പി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യു​ടെ പൈ​തൃ​ക മ​ര​മാ​യി പ​ന്ത​പ്പ​യി​നും ത​വ​ള​യാ​യി കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന മ​ഞ്ഞ​ക​ര​യ​ൻ മ​ര​ത്ത​വ​ള​യെ​യും പ്ര​ഖ്യാ​പി​ച്ചു.

വ​യ​നാ​ടി​ന്റെ ത​ന​ത് സ്പീ​ഷി​സു​ക​ളാ​യ വൃ​ക്ഷം, മൃ​ഗം, പ​ക്ഷി, മ​ത്സ്യം, ചി​ത്ര​ശ​ല​ഭം, പു​ഷ്പം, പൈ​തൃ​ക മ​രം, തു​മ്പി, പാ​മ്പ്, ത​വ​ള എ​ന്നി​വ പൈ​തൃ​ക​മാ​യി സം​ര​ക്ഷി​ക്കും. ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ എം. ​ക​ലാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ സം​ഷാ​ദ് മ​ര​ക്കാ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ​ച്ച്.​ബി. പ്ര​ദീ​പ്, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ബി.​എം.​സി ജി​ല്ല ക​ൺ​വീ​ന​ർ ടി.​സി. ജോ​സ​ഫ്, ജൈ​വ വൈ​വി​ധ്യ ബോ​ഡ് ജി​ല്ല കോഓ​ഡി​നേ​റ്റ​ർ ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Wayanad species Latest News news 
News Summary - wayanad now have their own species
Next Story