Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനായ്ക്കട്ടിയിലും...

നായ്ക്കട്ടിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം

text_fields
bookmark_border
നായ്ക്കട്ടിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം
cancel
camera_alt

പി.കെ. ബാലകൃഷ്ണന്റെ കുലക്കാറായ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ

സുൽത്താൻ ബത്തേരി: നായ്ക്കട്ടി മൂലവയൽ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസം പി.കെ ബാലകൃഷ്ണന്റെ കുലക്കാറായ തെങ്ങുകൾ, വീടിന് മുന്നിലെ മുളകൾ എന്നിവ നശിപ്പിച്ചു. എ.വി. ശ്യാംകുമാറിന്റെ ഫെൻസിങ് തകർത്തു.

ശ്യാം കുമാറിന് വലിയ നഷ്ടമാണ് ഉണ്ടായത്. ഒരാഴ്ച മുമ്പും കാട്ടാന ഫെൻസിങ് തകർത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വി.എം. അബൂബക്കർ, എ.യു. നാസർ എന്നിവരുടെ വീടിന് സമീപം കാട്ടാനയെത്തി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ് പ്രദേശവാസികൾ. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article
TAGS:Wayanad News Local News Wild Elephant 
News Summary - Wild elephants are rampant in Naikatti and surrounding areas
Next Story