Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാടിറങ്ങുന്ന ശൗര്യം;...

കാടിറങ്ങുന്ന ശൗര്യം; ഭയന്നുവിറച്ച് നാട്

text_fields
bookmark_border
tiger
cancel
camera_alt

ക​ൽ​പ​റ്റ​ക്ക​ടു​ത്ത ആ​ന​പ്പാ​റ എ​സ്റ്റേ​റ്റി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പ​തി​ഞ്ഞ ക​ടു​വ​ക​ൾ -ഫ​യ​ൽ ചി​ത്രം

ക​ൽ​പ​റ്റ: മു​മ്പ​ത്തേ​പ്പോ​ലെ​യ​ല്ല, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പോ​ലും വ​ന്യ​ജീ​വി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ് വ​യ​നാ​ട്ടി​ൽ. നി​ത്യ​ജീ​വി​ത​ത്തെ കീ​ഴ്മേ​ൽ മ​റി​ക്കു​ന്ന രൂ​പ​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​മ്പോ​ഴും പ​രി​ഹാ​രം അ​ക​ലു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ന​ന്ത​വാ​ടി പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ കാ​പ്പി പ​റി​ക്കാ​നെ​ത്തി​യ രാ​ധ​യെ ക​ടു​വ കൊ​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. 2016 മു​ത​ൽ 2025 ജ​നു​വ​രി 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​കെ 941 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ​യ​നാ​ട്ടി​ൽ മാ​ത്രം ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ എ​ട്ടു​പേ​രെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. 44പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലും കൊ​ല്ല​പ്പെ​ട്ടു. ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു മു​മ്പ് വ​ന്യ​മൃ​ഗ​ങ്ങ​ളെ ​പേ​ടി​ക്കേ​ണ്ട​തെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാ​യി​ട​വും ഭീ​തി​യി​ലാ​ണ്. പു​ൽ​പ​ള്ളി, മേ​പ്പാ​ടി, തി​രു​നെ​ല്ലി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യും മു​ള്ള​ൻ​കൊ​ല്ലി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യു​മാ​ണ് പ്ര​ധാ​ന​ഭീ​ഷ​ണി. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യു​മ​ട​ക്കം വി​ഹ​രി​ക്കു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ പെ​രു​ന്ത​ട്ട ഭാ​ഗ​ത്ത​ട​ക്കം ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും ഭീ​ഷ​ണി​യി​ലാ​ണ്. അ​ടു​ത്തി​ടെ മൂ​ന്നു ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ളെ​യും ത​ള്ള​ക്ക​ടു​വ​യെ​യു​മാ​ണ് ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്ത് ക​ണ്ട​ത്.

കേ​ര​ള​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​രു​കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. 2022 ലെ ​ക​ണ​ക്കെ​ടു​പ്പ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ 213 ക​ടു​വ​ക​ളാ​ണു​ള്ള​ത്.

2018ൽ ​ഇ​ത് 190 ആ​യി​രു​ന്നു. വ​യ​നാ​ട്ടി​ലാ​ണ് കൂ​ടു​ത​ൽ ക​ടു​വ​ക​ളു​ള്ള​ത് -84 എ​ണ്ണം. വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യു​ള്ള കൃ​ഷി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ക​രി​മ്പ്, വാ​ഴ, റ​ബ​ർ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തും വ​ന്യ​ജീ​വി​ക​ളെ നാ​ട്ടി​ലേ​ക്കാ​ക​ർ​ഷി​ച്ചു.

വ​ന്യ​ജീ​വി​ക​ളാ​ൽ മ​നു​ഷ്യ​ർ കൊ​ല്ല​​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഏ​റു​മ്പോ​ൾ 1972ലെ ​വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. മ​നു​ഷ്യ​രേ​ക്കാ​ൾ മൃ​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ഈ ​നി​യ​മ​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും പൂ​ർ​ണ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ര​ത്തി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സം​സ്ഥാ​ന​ത്ത് ഓ​രോ വ​ർ​ഷ​വും ശ​രാ​ശ​രി 25 കോ​ടി രൂ​പ വ​ന്യ​ജീ​വി പ്ര​തി​രോ​ധ​ത്തി​ന് ചെ​ല​വി​ടു​ന്നു​ണ്ട്. എ​ന്നി​ട്ടും മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കൂ​ടു​ക​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് ക​ണ​ക്കു​ക​ൾ.

കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 39,484 സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. 2019-20 വ​ർ​ഷ​ത്തി​ൽ 6341 സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ൽ 2022-23ൽ 8236 ​ആ​യി. 2023-24ൽ ​ഇ​ത് 9838 ആ​യും ഉ​യ​ർ​ന്നു.

10 വർഷം വയനാട്ടിൽ കടുവ എടുത്തത് എട്ടു ജീവനുകൾ

  • 2015ൽ മാത്രം മൂന്നുപേരെ കടുവ കൊന്നു
  • കഴിഞ്ഞ 12 മാസത്തിനുള്ളിൽ എട്ടാമത്തെയാളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്
  • 2015 ഫെബ്രുവരി 10 നൂൽപ്പുഴ മൂക്കുത്തികുന്നിൽ ഭാസ്കരൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു
  • 2015 ജൂലൈ കുറിച്യാട് സ്വദേശി ബാബുരാജിനെ കടുവ കൊന്നു
  • 2015 നവംബർ തോൽപ്പെട്ടി റേഞ്ചിലെ വാച്ചർ കക്കേരി ഉന്നതിയിലെ ബസവൻ കൊല്ലപ്പെട്ടു
  • 2019 ഡിസംബർ 24 സുൽത്താൻ ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയനെ കടുവ കൊന്നു
  • 2020 ജൂൺ 16 ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ കൊല്ലപ്പെട്ടു
  • 2023 ജനുവരി 12 പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന് ജീവൻ നഷ്ടമായി
  • 2023 ഡിസംബർ ഒമ്പത് പുല്ലരിയാൻ പോയ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ കൊന്നു
  • 2025 ജനുവരി 24 മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കൊന്നു.
  • ആനയെടുത്തത് 44 ജീവൻ
  • വയനാട്ടിൽ പത്തു വർഷത്തിനിടെ കാട്ടാനക്കിരയായത് 44 പേർ
  • 2024 ജനുവരി 30 തിരുനെല്ലിയിലെ ലക്ഷ്മണനെ കാട്ടാന കൊന്നു
  • 2024 ഫെബ്രുവരി 10 മാനന്തവാടി കുറുക്കൻമൂലയിലെ അജീഷ് കൊല്ലപ്പെട്ടു
  • 2024 ഫെബ്രുവരി 16 പുൽപള്ളി പാക്കത്തെ പോൾ കാട്ടാന ആക്രമണത്തിൽ മരിച്ചു
  • 2024 മാർച്ച് 27 പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തിൽ മരിച്ചു.
  • 2024 ജൂലൈ 16 സുൽത്താൻ ബത്തേരി കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയിൽ പൊലിഞ്ഞു
  • 2025 ജനുവരി എട്ട് പുൽപള്ളി കൊല്ലിവയൽ കാട്ടുനായ്ക്ക കോളനിയിലെത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണുവിനെ കാട്ടാന കൊന്നു.
Show Full Article
TAGS:Man Animal Conflict Wayanad tiger attack 
News Summary - Tiger attack in wayanad
Next Story