Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകലോത്സവത്തിൽ...

കലോത്സവത്തിൽ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിന്‍റെ വിജയഗാഥ

text_fields
bookmark_border
WOHSS Pinangode
cancel

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവാർന്ന പ്രകടനം നടത്തി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ കുട്ടികൾ. അറബിക് സംഘ ഗാനത്തിൽ അർഷിദ ഫാത്തിമ, ഹാദിയ മിൻസ, സയാ ശാദുലി, ഫാത്തിമ ഷഹല, സിയാ സുബൈദ, ഫാത്തിമ മാജിദ, ഫാത്തിമ സിയ എന്നിവർക്കും അറബിക് കഥാപ്രസംഗത്തിൽ ഖദീജ മെഹ്വിഷ് എ ഗ്രേഡും കരസ്ഥമാക്കി.

തിളങ്ങുന്ന ലിബാസിൽ ചായം തേച്ച കൈകൾ ഇശൽ പെയ്ത്തിൻ താളത്തിൽ കൈകൊട്ടി കാഴ്ച വിസ്മയമൊരുക്കി ഇത്തവണയും ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിലും ഡബ്ല്യു.എച്ച്.എസ്.എസ് പിണങ്ങോടിലെ കൗമാര ചടുലതക്ക് എ ഗ്രേഡ് ലഭിച്ചു. സഹല നസ്രിൻ, ജെറീദ ഫർഹാൻ, റിൻഷാ ഫാത്തിമ, റിയാ റാസിൻ, അമീനാ നൗറിൻ, ഷഹബാ ഫാത്തിമ, തൻഹ തസ്നി, മെഹർ ഫാത്തിമ, ഹാദിയ ഹനാൻ, ഷാനിയ ഫാത്തിമ എന്നിവരാണ് ഒപ്പന മത്സരത്തിൽ പങ്കെടുത്തത്.

ക്യാപ്ഷൻ മത്സരത്തിൽ ഫർഹാൻ ഫൈസലിന് എ ഗ്രേഡ് ലഭിച്ചു. അറബിക് പദ്യം ചൊല്ലൽ ജനറൽ മത്സരത്തിൽ അമീന നൗറിനും അറബിക് പദ്യം ചൊല്ലലിൽ ഷഹബ ഫാത്തിമക്കും ഉർദു പ്രസംഗത്തിൽ സുമയ്യ പർവീണിനും എ ഗ്രേഡിന്‍റെ തിളക്കം ലഭിച്ചു. വയലിനിൽ ക്ലെമന്‍റും വിജയ കിരീടം ചൂടി.

ഇംഗ്ലീഷ് സ്കിറ്റിൽ വിദ്യാഭ്യാസ കച്ചവടം, ആരോഗ്യ രംഗത്തെ ചൂഷണം, മൊബൈൽ അഡിക്ഷൻ, തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങളെ ചടുലവും ഹാസ്യാത്മകവുമായി വിദ്യാർഥികൾ അവതരിപ്പിച്ചു എ ഗ്രേഡ് നേടി.

ഒപ്പന വട്ടപ്പാട്ട് നാടൻപാട്ട് എന്നീ മൂന്ന് ഗ്രൂപ്പിനങ്ങളിലും എട്ടു വ്യക്തിഗത ഇനങ്ങളിലുമായി സ്കൂളിലെ 32 വിദ്യാർഥികളാണ് മത്സരിച്ചത്. മുഹമ്മദ് റെനീമിന്റെ നേതൃത്വത്തിലുള്ള വട്ടപ്പാട്ടും വൈഗ എസ്. ദിനേശ് നേതൃത്വത്തിലുള്ള നാടൻപാട്ടും ഹെമിൻ സിഷ നയിച്ച ഒപ്പനയും സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിസാ മിഹയുടെ ഉറുദു പദ്യംചൊല്ലലും ഹെമിന്‍റെ മാപ്പിളപ്പാട്ടും വൈഗയുടെ മോണോ ആക്റ്റും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിഗത ഇനങ്ങളാണ്.

ഹെമിൻ സിഷ തുടർച്ചയായി നാലാം തവണയും ഗസലിൽ എ ഗ്രേഡ് നേടിയതും ഉർദു ക്വിസ് മത്സരത്തിൽ മിഹ്ന ഫാത്തിമ ഒന്നാമതായതും അവിസ്മരണീയമായി. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയിൻറ് നേടി സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാനത്താണ് പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും സ്കൂൾ കൺവീനർ പുനത്തിൽ ലത്തീഫ്, പി.ടി.എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പ്രിൻസിപ്പൽ ജലീൽ, ഹെഡ്മാസ്റ്റർ അബ്ദുൽസലാം തുടങ്ങിയവർ അഭിനന്ദിച്ചു.

Show Full Article
TAGS:School Kalolsavam 2026 kalolsavam Latest News 
News Summary - WOHSS Pinangode success story at the School Kalolsavam
Next Story