Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി ഒറ്റപ്പെട്ട...

പരാതി ഒറ്റപ്പെട്ട സംഭവം, പൊലീസ് സ്ഥിരം സംവിധാനം, സി.പി.എം നിയമിക്കുന്നതല്ലെന്നും എം.എ ബേബി

text_fields
bookmark_border
പരാതി ഒറ്റപ്പെട്ട സംഭവം, പൊലീസ് സ്ഥിരം സംവിധാനം, സി.പി.എം നിയമിക്കുന്നതല്ലെന്നും എം.എ ബേബി
cancel

കോഴിക്കോട്: സംസ്ഥാനത്ത് പൊലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. പൊലീസിനെതിരെ കസ്റ്റഡി മർദനമുൾപ്പെടെ വ്യാപക പരാതികൾ ഉയരുന്നതുമായി ബന്ധപ്പെട്ട​ മാധ്യമപ്രവർത്തകരുടെ​ ചോദ്യത്തിന് ഏറെ കരുതലോടെയായിരുന്നു സി.പി.എം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

ഇടതുപക്ഷ സർക്കാറിന്റെ നയത്തിന് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ പ്രാപ്തനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ദൗർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്, പക്ഷെ പോലീസ് ഒരു സ്ഥിരം സംവിധാനമാണെന്നും സി.പി.എം നിയമിച്ചതല്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, രാജ്യ വ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പ്രതിഷേധാർഹമാണെന്ന് എ.എ ബേബി പറഞ്ഞു. റഫറി ടീമിന് വേണ്ടി കളിക്കുന്നത് പോലെയാണ് ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അപകടകരമായ സാഹചര്യമാണെന്നും, ഇന്ത്യ സഖ്യം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
TAGS:CPIM MA Baby Kerala 
News Summary - M A Baby on kerala police atrocities
Next Story