Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിടപ്പുരോഗികൾക്ക്​...

കിടപ്പുരോഗികൾക്ക്​ കൈത്താങ്ങായി മാധ്യമം ഹെൽത്ത്​ കെയർ

text_fields
bookmark_border
കിടപ്പുരോഗികൾക്ക്​ കൈത്താങ്ങായി മാധ്യമം ഹെൽത്ത്​ കെയർ
cancel
camera_alt

മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയർസ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റിവ്​ സ്ഥാപനങ്ങൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണം സംസ്ഥാനതല ഉദ്ഘാടനം മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകി നിർവഹിക്കുന്നു. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലീം, തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, എസ്. സുവർണകുമാർ എന്നിവർ സമീപം

പ​ത്ത​നാ​പു​രം: നി​രാ​ലം​ബ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി മാ​ധ്യ​മം. കി​ട​പ്പു​രോ​ഗി​ക​ള്‍ക്കാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പാ​ലി​യേ​റ്റി​വ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ന്ന​താ​ണ്​ പ​ദ്ധ​തി. മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റി​ന്റെ വി ​കെ​യ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്​​ഘാ​ട​നം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് നി​ർ​വ​ഹി​ച്ചു.

ഇ​പ്പോ​ൾ ന​ൽ​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടാ​തെ, മാ​ധ്യ​മം ഹെ​ൽ​ത്ത്​ കെ​യ​റി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ മാ​സ​വും നി​ശ്ചി​ത തു​ക​ക്കു​ള്ള മ​രു​ന്നു​ക​ൾ ഗാ​ന്ധി​ഭ​വ​ന്​ ന​ൽ​കാ​നും ‘വെ​ളി​ച്ചം’ പ​ദ്ധ​തി​യി​ൽ സ്​​പെ​ഷ​ൽ സ്കൂ​ളി​ന്​ പ​ത്ര​വും ആ​നു​കാ​ലി​ക​ങ്ങ​ളും ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ൻ ന​ട​ത്തു​ന്ന ‘സ്​​നേ​ഹ പ്ര​യാ​ണം ആ​യി​രം ദി​ന​ങ്ങ​ൾ’ എ​ന്ന പ​രി​പാ​ടി​യു​ടെ 886ാം ദി​ന പ്ര​ഭാ​ഷ​ണ​വും പി.​എം. സാ​ലി​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​വു​മാ​യ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ർ സോ​മ​രാ​ജ​നും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.


മാ​ധ്യ​മം തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ മാ​നേ​ജ​ർ ബി. ​ജ​യ​പ്ര​കാ​ശ്, കൊ​ല്ലം ബ്യൂ​റോ ചീ​ഫ് എം. ​ഷ​റ​ഫു​ല്ലാ​ഖാ​ൻ, ഹെ​ൽ​ത്ത്​ കെ​യ​ർ ട്ര​സ്റ്റ്‌ മാ​നേ​ജ​ർ വി.​എ​സ്. സ​ലിം, സാം​സ്കാ​രി​ക പ്ര​വ​ര്‍ത്ത​ക​ൻ എ​സ്. സു​വ​ര്‍ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

എ​യ​ർ​ബെ​ഡ്, വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, ക​ട്ടി​ൽ, നെ​ബു​ലൈ​സ​ർ, അ​ഡ്ജ​സ്റ്റ​ബി​ൾ ബാ​ക്ക്​ റെ​സ്റ്റ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത്ത്​ ​േഫ്ലാ ​മീ​റ്റ​ർ, ഓ​ക്സി​ജ​ൻ കോ​ൺ​സ​ട്രേ​റ്റ​ർ, വാ​ക്കി​ങ്​ സ്​​റ്റി​ക്ക്, സെ​ക്ഷ​ൻ അ​പ്പാ​ര​റ്റ​സ്​​ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ന​ൽ​കു​ന്ന​ത്​. തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ, അ​ഞ്ച​ൽ ഹാ​ർ​ട്ട്​ ഹ​ബ്​, കൊ​ല്ലം ക​രി​ക്കോ​ട്​ ഒ​രു​മ, തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലെ ഷി​ഫ പാ​ലി​യേ​റ്റി​വ്, കോ​ഴി​ക്കോ​ട്​ ആ​യ​ഞ്ചേ​രി​യി​ലെ ന​ന്മ പാ​ലി​യേ​റ്റി​വ്, കൊ​ച്ചി പെ​രു​മ്പ​ട​പ്പ്​ ഹോ​ളി​ക്രോ​സ് ഹോ​സ്പി​സ്, ആ​ല​പ്പു​ഴ വ​ണ്ടാ​നം ക​രു​ണ പാ​ലി​യേ​റ്റി​വ്, തൊ​ടു​പു​ഴ ദ​യ പാ​ലി​യേ​റ്റി​വ്, മു​ണ്ട​ക്ക​യം വെ​ൽ​കെ​യ​ർ പാ​ലി​യേ​റ്റി​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​വ​ർ​ഷം ത​ന്നെ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ധ്യ​മം അ​ഡ്​​മി​ൻ ഓ​ഫി​സ​ർ എ. ​അ​ബ്​​ദു​ൽ ബാ​സി​ത്, ബി. ​ഉ​ബൈ​ദ്ഖാ​ന്‍, അ​ശ്വി​ന്‍ പ​ഞ്ചാ​ക്ഷ​രി, ഹ​നീ​ഫ്, സാ​ജി​ദ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:Madhyamam Health Care gandhi bhavan pathanapuram 
News Summary - Madhyam healthcare helping hand for bed patients in pathanapuram gandhi bhavan
Next Story