Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2025 1:57 PM GMT Updated On
date_range 2025-10-28T19:29:14+05:30മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് 50 ലക്ഷത്തോളം രൂപ; മലപ്പുറത്ത് വൃക്കരോഗിക്കായി കൈകോർത്ത് മഹല്ല് കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും
text_fieldsListen to this Article
മഞ്ചേരി: വൃക്കരോഗിയുടെ ചികിത്സക്കായി മലപ്പുറത്ത് മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും കൈകോർത്ത് സമാഹരിച്ചത് അമ്പത് ലക്ഷത്തോളം രൂപ. വെറും 12 മണിക്കൂറിനുള്ളിലാണ് ജാതിമത ഭേദമന്യേ നാട്ടുകാർ ഈ വലിയ തുക നൽകിയത്. ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും കൈകോർത്തത്.
പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ധനസമാഹരണം. രാഷ്ട്രീയ സാമൂഹ്യ, മത സംഘടനകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മണിക്കൂറുകൾക്കുള്ളിൽ ള്ളിൽ അരക്കോടിയോളം രൂപ സമാഹരിക്കാനായത്.
50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സംഭാവനയായി എത്തി. കുട്ടികൾ തങ്ങളുടെ സമ്പാദ്യം നൽകിയത് ശ്രദ്ധേയമായി. 22 കുട്ടികളാണ് തങ്ങളുടെ സമ്പാദ്യമായ കുടുക്കകൾ പൊട്ടിച്ച് ചികിത്സാ സഹായം നൽകിയത്.
Next Story


