Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ വയോധികനെ...

ബസിൽ വയോധികനെ മർദിച്ചയാൾ പിടിയിൽ

text_fields
bookmark_border
ബസിൽ വയോധികനെ മർദിച്ചയാൾ പിടിയിൽ
cancel
Listen to this Article

കരിങ്കല്ലത്താണി: ബസിൽ വെച്ച് വയോധികനെ മർദിച്ച സംഭവത്തിൽ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴെക്കോട് ബിടാത്തി സ്വദേശി ബാവയാണ് പിടിയിലായത്. തമിഴ്നാട് തേനിക്കടുത്ത കമ്പത്ത് നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരക്കേറിയ ബസ്സിൽ വിദ്യാർഥികളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ചാണ് ഇയാൾ വയോധികനെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഭവം തടയാൻ ശ്രമിച്ച യുവാവിനെ ഇദ്ദേഹം വിരട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ബസ്സിൽ നിന്നും പിടിച്ചിറക്കിയും വയോധികനെ മർദിച്ചു. മൂക്കിന് പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Show Full Article
TAGS:Crime News Perinthalmanna police custody 
News Summary - Man arrested for assaulting elderly man in bus at karinkallathani
Next Story