Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2025 3:11 PM GMT Updated On
date_range 2025-06-10T20:41:17+05:30ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ
text_fieldsതൃശ്ശൂർ: ക്രിപ്റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണംതട്ടിയ ആൾ പിടിയിൽ. തൃശ്ശൂർ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ടി.ജെ. ജോയ് (50) ആണ് അറസ്റ്റിലായത്.
ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം തരാമെന്ന് വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജി എം.പി, സി.പി.ഒമാരായ റിങ്കു, പ്രിൻസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story