Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സി.എം വിത്ത് മീ’...

‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞു, യുവാവ് അറസ്റ്റിൽ

text_fields
bookmark_border
‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവനക്കാരോട് അശ്ലീലം പറഞ്ഞു, യുവാവ് അറസ്റ്റിൽ
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘സി.എം വിത്ത് മീ’ കോൾ സെന്‍ററിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി സ്വദേശി അർജുൻ ജി. കുമാറിനെയാണ് (34) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊതുജനങ്ങൾക്ക് പരാതികൾ ഉന്നയിച്ച് പരിഹാരം കാണാൻ ആരംഭിച്ച പദ്ധതിയാണ് സി.എം വിത്ത് മീ. ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരമായി വിളിച്ച് വനിതാ ജീവനക്കാരോട് പ്രതി അശ്ലീലം പറയുകയായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി.

പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുന്നതും ആ സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിളിച്ച് അസഭ്യം പറയുന്നതും ഇയാളുടെ പതിവാണെന്നും പൊലീസ് പറയുന്നു.

Show Full Article
TAGS:Arrest Toll free number 
News Summary - Man arrested for repeatedly calling to toll-free number and verbally abusing female employees
Next Story