ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉൽ ഹഖ് എന്നയാളാണ് പിടിയിലായത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്‌സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു.
റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു.
ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്‍പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പൊലീസിനോട് സംസാരിച്ചത്.
എം.ഡി.എംഎയുമായി വിദ്യാർഥി പിടിയിൽ
ചങ്ങനാശ്ശേരി: 10 ഗ്രാം എം.ഡി.എംഎയും ഒരു കിലോ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ. ബംഗളൂരുവിൽ പഠിക്കുന്ന മാടപ്പള്ളി മാമ്മൂട് പരപ്പൊഴിഞ്ഞ വീട്ടിൽ ആകാശ് മോനെയാണ് (19)നെയാണ് എസ്.ബി കോളജ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഓണത്തിന് വിൽപനക്കായാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.