Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2025 1:54 PM GMT Updated On
date_range 2025-03-03T19:24:30+05:30പെട്രോൾ പമ്പിൽനിന്ന് പണം കവർന്ന് പുതിയ മൊബൈലും വസ്ത്രങ്ങളും വാങ്ങി; പ്രതിയെ സി.സി.ടി.വി കുടുക്കി
text_fieldsകായംകുളം: നഗരത്തിലെ പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന പ്രതി പിടിയിൽ. പുതുപ്പള്ളി വടക്ക് അമ്മൂസ് ഭവനത്തിൽ പ്രദീപി(41)നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ 5.30ഓടെ കുന്നത്താലുംമൂട് ബിവറേജ് ഔട്ട്ലെറ്റിന് എതിർവശമുള്ള ഭാരത് പെട്രോളിയത്തിന്റെ മണ്ടശ്ശേരിൽ പമ്പിൽ നിന്നാണ് പണം കവർന്നത്. മേശക്കുളളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ച് കടക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോണും തുണിത്തരങ്ങളും വാങ്ങിയിരുന്നു. കായംകുളം, പുതുപ്പള്ളി മേഖലകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story