Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വത്തുവിൽപന തർക്ക...

സ്വത്തുവിൽപന തർക്ക പരിഹാര ചർച്ചക്ക് പൊലീസ് സ്റ്റേഷനിലെത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

text_fields
bookmark_border
colapse
cancel
camera_alt

Representational Image

Listen to this Article

കോട്ടയം: സ്വത്തു വിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മഠത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റ‌ീഫനെ ഞീഴൂർ സ്വദേശിയായ കോൺട്രാക്ടറുടെ പരാതിയിൽ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. പൊലീസ് ഇടപെട്ട് സ്‌റ്റീഫനും പരാതിക്കാരനും തമ്മിൽ സംസാരിക്കാൻ അവസരമുണ്ടാക്കിയതായി പറയുന്നു.

ഇതിനിടയിൽ പുറത്തേക്കിറങ്ങിയ സ്‌റ്റീഫൻ കുഴഞ്ഞുവീണു. ഉടൻ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
TAGS:young man Wild boar Hanging Latest News 
News Summary - Man collapses and dies after arriving at police station to resolve property dispute
Next Story