Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിടിച്ച് പരിക്കേറ്റ...

കാറിടിച്ച് പരിക്കേറ്റ കൽപണിക്കാരൻ മരിച്ചു

text_fields
bookmark_border
കാറിടിച്ച് പരിക്കേറ്റ കൽപണിക്കാരൻ മരിച്ചു
cancel

റാന്നി: കാറിടിച്ചു പരിക്കേറ്റ കൽപണിക്കാരൻ മരിച്ചു. റാന്നി മന്ദിരം വാളി പ്ലാക്കൽ പുല്ലാട് വീട്ടിൽ ഓമനക്കുട്ട(43)നാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 19ന് വാളി പ്ലാക്കലിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാറിടിച്ചത്. ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാളിപ്ലാക്കൽ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെയാണ് ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന ഓമനക്കുട്ടനെ കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. പിന്നീട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. പൊലീസ് നടപടി ക്രമങ്ങൾക്ക് ശേഷം സംസ്കാരം പിന്നീട്.

Show Full Article
TAGS:Accident Death accident 
News Summary - man dies after car accident
Next Story