Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2026 3:36 PM GMT Updated On
date_range 20 Jan 2026 3:36 PM GMTപായസത്തിന് തിളപ്പിച്ച വെള്ളത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു
text_fieldsListen to this Article
മലപ്പുറം: കല്യാണവീട്ടിൽ പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശിയും താഴെ ചേളാരി വി.എ.യു.പി സ്കൂൾ ബസിലെ ഡ്രൈവറുമായ അയ്യപ്പൻ( 55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം.
ബന്ധുവിന്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം. പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് കാല് തെറ്റി വീഴുകയായിരുന്നു. ശരീരത്തില്‍ 70ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്. സരസ്വതിയാണ് ഭാര്യ.
Next Story


