Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷണം നടത്തി...

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

text_fields
bookmark_border
theft
cancel
camera_altനാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ബഷീർ
Listen to this Article

മാഹി: മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ന്യൂമാഹിയിൽ ട്രെയിൻ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ വൈകീട്ട് ആറ് മണിയോടെ ന്യൂമാഹിയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ മുസ്‌തഫയെന്ന യുവാവിനെ രണ്ടുപേർ തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച മുസ്‌തഫയെ സംഘം കല്ലുകൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെട്ടു.

സംഭവം മുസ്തഫ സമീപവാസികളെ അറിയിച്ചു. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീറിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു.

Show Full Article
TAGS:run over by train Theft Case Kerala News Malayalam News 
News Summary - man run over by train after theft
Next Story