Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൺകുട്ടിയെ പീഡിപ്പിച്ച...

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 47 വർഷം തടവും 30000 രൂപ പിഴയും

text_fields
bookmark_border
ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 47 വർഷം തടവും 30000 രൂപ പിഴയും
cancel

കോട്ടയം: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത്‌ ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. 47 വർഷം തടവും 30000 രൂപ പിഴയുമാണ് കോട്ടയം സ്പെഷ്യൽ ഫാസ്ട്രാക്ക് കോടതി ജഡ്ജ് വി. സതീഷ് കുമാർ ശിക്ഷ വിധിച്ചത്.

2024 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. അയർകുന്നം പൊലീസാണ്​ കേസെടുത്തത്. പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ സിജോമോൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അയർകുന്നം ഇൻസ്‌പെക്ടർ അനൂപ് ജോസിനായിരുന്നു അന്വേഷണ ചുമതല. പോൾ കെ. എബ്രഹാം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

കഴിഞ്ഞ ദിവസം 13​കാ​രി​യാ​യ മ​ക​ളോ​ട് ലൈം​ഗി​കം കാ​ട്ടി​യ കേ​സി​ൽ പി​താ​വി​നെ 17 വ​ർ​ഷം ക​ഠി​ന ത​ട​വിനും 1,50,000 രൂ​പ പി​ഴ​യടക്കാനും കോടതി ശിക്ഷിച്ചിരുന്നു. ഇ​ടു​ക്കി പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ലൈ​ജു​മോ​ൾ ഷെ​രീ​ഫാ​ണ് പൂ​മാ​ല സ്വ​ദേ​ശി​യാ​യ 41കാ​ര​നെ ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കു​ട്ടി​യെ​യും അ​നു​ജ​ത്തി​യെ​യും വീ​ട്ടി​ലാ​ക്കി മാ​താ​വ്​ അ​യ​ൽ​ക്കൂ​ട്ട​ത്തി​നു​പോ​യ സ​മ​യം പി​താ​വ് ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. അ​തി​ന് മു​മ്പും പ്ര​തി പ​ല​ത​വ​ണ ഇ​പ്ര​കാ​രം ചെ​യ്തി​ട്ടു​ള്ള​താ​യും കു​ട്ടി മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ൽ പോ​കാ​ൻ മ​ടി​കാ​ണി​ച്ച കു​ട്ടി​യെ ശ്ര​ദ്ധി​ച്ച കൂ​ട്ടു​കാ​രി വി​വ​രം ത​ന്റെ വീ​ട്ടി​ൽ പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ്​ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. വി​സ്താ​ര​വേ​ള​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കൂ​റു​മാ​റി പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി പ​റ​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള പി​താ​വി​ൽ​നി​ന്ന്​ പീ​ഡ​നം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യും ഇ​പ്പോ​ൾ കു​ട്ടി ഷെ​ൽ​ട്ട​ർ ഹോ​മി​ൽ താ​മ​സി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തി​യ കോ​ട​തി പ്ര​തി ദ​യ അ​ർ​ഹി​ക്കു​ന്നി​​ല്ലെ​ന്നും പ​ര​മാ​വ​ധി ശി​ക്ഷ​ക്ക്​ അ​ർ​ഹ​നാ​ണ​ന്നും വി​ല​യി​രു​ത്തി.

പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കൂ​ടാ​തെ കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി ശി​പാ​ർ​ശ ചെ​യ്തു. 2023ൽ ​കാ​ഞ്ഞാ​ർ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്, എ.​എ​സ്.​ഐ ജെ​യ്സ​ൺ ജോ​ൺ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ പി.​കെ. ആ​ശ തു​ട​ങ്ങി​യ​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ഹാ​ജ​രാ​യി.

Show Full Article
TAGS:POCSO Sexual Assault 
News Summary - Man sentenced to 47 years under POCSO Act
Next Story