Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
AS Rajan
cancel
camera_alt

എ.എസ്. രാജൻ

Listen to this Article

നിലമ്പൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രഹനാഥൻ മരിച്ചു. വഴിക്കടവ് മണിമൂളി വരക്കുളം ആശാരിപറമ്പിൽ എ.എസ്. സോമൻ (64) ആണ് മരിച്ചത്.

ആഗസ്റ്റ് 14ന് കെ.എൻ.ജി റോഡിൽ മണിമൂളി നെല്ലിക്കുത്ത് വെച്ചാണ് അപകടമുണ്ടായത്. സോമൻ സഞ്ചരിച്ച സ്കൂട്ടറും ബുള്ളറ്റും തമ്മിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം നടക്കും. ഭാര‍്യ: ഓമന. മക്കൾ: സന്ദീപ് (സോഫ്റ്റ് വെയർ എഞ്ചിനിയർ, ചെന്നൈ), സൗമി (എൽ.ഡി ക്ലാർക്ക്, പെരിഞ്ഞാനം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അഞ്ജിത, സുമേഷ് (മിൽമ പാലക്കാട്).

Show Full Article
TAGS:Accidents bikes collided nilambur Latest News 
News Summary - Man undergoing treatment dies after two bikes collide in Nilambur
Next Story