Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പറന്നുപോയ് വരൂ മായേ’;...

‘പറന്നുപോയ് വരൂ മായേ’; വൻതാരയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി; ആനക്കുട്ടി ചികിത്സക്കായി ഗുജറാത്തിൽ

text_fields
bookmark_border
https://www.madhyamam.com/tags/vantara
cancel
camera_alt

 ‘മാ​യ’​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ഗു​ജ​റാ​ത്തി​ലെ വ​ൻ​താ​ര​യി​ലേ​ക്ക് കൊ​ണ്ടു​പോകുന്നു. വിമാനത്തിനുള്ളിൽനിന്നുള്ള ദൃശ്യം

നെ​ടു​മ്പാ​ശ്ശേ​രി: പെരുമ്പാവൂർ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ ആ​ന​ക്കു​ട്ടി ‘മാ​യ’​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള വ​ൻ​താ​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വ​ൻ​താ​ര ഫൗ​ണ്ടേ​ഷ​ൻ ചാ​ർ​ട്ട​ർ ചെ​യ്ത പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​യാ​ൽ എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​മാ​ണ് യാ​ത്രാ​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 1.30ഓ​ടെ ആ​ഭ്യ​ന്ത​ര കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് വി​മാ​നം പു​റ​​പ്പെ​ട്ടു.

പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച കൂ​ട്ടി​ലാ​ണ് ആ​ന​ക്കു​ട്ടി​യെ വി​മാ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. വ​നം വ​കു​പ്പി​ന്റെ പ്ര​ത്യേ​ക സം​ഘം മാ​യ​യെ അ​നു​ഗ​മി​ച്ചു. സി​യാ​ൽ ഡ​യ​റ​ക്ട​ർ ജി. ​മ​നു, കാ​ർ​ഗോ വി​ഭാ​ഗം മേ​ധാ​വി സ​തീ​ഷ് ജെ. ​പൈ എ​ന്നി​വ​ർ ആ​ഭ്യ​ന്ത​ര കാ​ർ​ഗോ ടെ​ർ​മി​ന​ലി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.

ജ​നി​ച്ച് തൊ​ട്ടു​പി​റ്റേ​ന്ന് കൂ​ട്ടം​തെ​റ്റി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മാ​യ​യെ വ​നം​വ​കു​പ്പാ​ണ് കോ​ട​നാ​ട് ക​പ്രി​ക്കാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ വ​ള​ർ​ത്തി​യ​ത്. എ​ന്നാ​ൽ, 2026 ജൂ​ലൈ​യി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ തോ​ളി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന്​ ‘ഓ​സ്റ്റി​യോ​ പീ​നി​യ’ എ​ന്ന അ​സ്ഥി​ക്ഷ​യ രോ​ഗം കാ​ര​ണം നി​ല ഗു​രു​ത​ര​മാ​യി. നി​ര​ന്ത​ര ചി​കി​ത്സ ന​ൽ​കി​യി​ട്ടും സ്വ​ന്ത​മാ​യി എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ വ​നം​വ​കു​പ്പി​ന്റെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ദ​യാ​വ​ധ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വ​ൻ​താ​ര​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

എ​ക്‌​സ്‌​റേ​യും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും പ​രി​ശോ​ധി​ച്ച വ​ൻ​താ​ര​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ, മാ​റ്റി​യെ​ടു​ക്കാ​വു​ന്ന പാ​രാ ​തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​മാ​ണി​തെ​ന്ന് വി​ല​യി​രു​ത്തി.

തു​ട​ർ​ന്നാ​ണ് അ​ങ്ങോ​ട്ട് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​ൻ​താ​ര​യി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ്​ മാ​യ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം തി​രി​കെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് ധാ​ര​ണ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Airlifted Elephant Calf Vantara Kochi International Airport 
Next Story