Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് പിന്തുണയിൽ...

എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് വിമത മായ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ

text_fields
bookmark_border
എൽ.ഡി.എഫ് പിന്തുണയിൽ യു.ഡി.എഫ് വിമത മായ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ
cancel

കോട്ടയം: പാലാ നഗരസഭയുടെ ചെയർപേഴ്സണായി എല്‍.ഡി.എഫിന്റെ പിന്തുണയിൽ യു.ഡി.എഫ് വിമത മായ രാഹുൽ വിജയിച്ചു. മായക്ക് 16 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാഥി റിയ ബിനോ ചീരാംകുഴിക്ക് പത്തുവോട്ടുകളാണ് കിട്ടിയത്. കോൻഗ്രസ് വിമതരും എൽ.ഡി.എഫും മായയെ പിന്തുണക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലായിരുന്നു എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. നഗരസഭ എട്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് റിയ ബിനോ ചീരാംകുഴി.

Show Full Article
TAGS:pala municipality Kottayam LDF UDF 
News Summary - Maya Rahul New Pala Chairperson
Next Story