Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തുകച്ചവടത്തിന്റെ...

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

text_fields
bookmark_border
പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി
cancel
Listen to this Article

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ​ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്.

കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പ​ങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:MDMA Drug Crime News Kerala News 
News Summary - MDMA Drug trafficking under the buffalo trade
Next Story