Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെറോയിനുമായി...

ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
mubarak ali 98797
cancel
camera_altമുബാറക് അലി

ചെങ്ങന്നൂർ: ലഹരിമരുന്നായ ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട സ്വദേശി മുബാറക് അലി (38)യെയാണ് മാന്നാർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വിൽപ്പനക്കായി കൊണ്ടു വന്ന രണ്ട് ഗ്രാം ഹെറോയിനാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

പരിശോധനക്കിടെ തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. ഡാൻസാഫ് ടീമും, പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാർ, എസ്.ഐ സി.എസ്. അഭിറാം, പ്രൊബേഷൻ എസ്.ഐ. ജോബിൻ, വനിതാ എ.എസ്.ഐ തുളസിഭായി, സി പി.ഒമാരായ ഹരിപ്രസാദ്, മുഹമ്മദ്റിയാസ്, ഹോംഗാർഡ് എം.വി. ഹരികുമാർ എന്നിവരടങ്ങിയ സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
TAGS:migrant labour Drug seized say no to drugs 
News Summary - migrant labour arrested with heroine
Next Story