Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് പാൽ വില...

സംസ്ഥാനത്ത് പാൽ വില കൂടും

text_fields
bookmark_border
Milma
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

പാൽ വിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വ്യക്തമാക്കി. പാൽ വില വർധിപ്പി​ക്കേണ്ടത് മിൽമയാണ്. വില വർധിപ്പിക്കുന്നതിനെ കുറിച്ച് അവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന സാഹചര്യത്തിൽ ഉടൻ പാൽ വില വർധിപ്പിക്കാനുള്ള സാഹചര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത.

Show Full Article
TAGS:Milk Price milma Latest News Kerala 
News Summary - Milk price to increase in Kerala
Next Story