Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2025 12:00 PM GMT Updated On
date_range 2025-07-28T17:30:04+05:30‘വിട പ്രിയപ്പെട്ട സന്ദേശ്, മകനായും അനിയനായും ശിഷ്യനായും നീ തന്ന നിരുപാധികസ്നേഹം...’ -അംഗരക്ഷകന്റെ മരണത്തിൽ വേദനയോടെ മന്ത്രി ബിന്ദു
text_fieldsതൃശൂർ: ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫിസർ പി. വി. സന്ദേശ് (46) നിര്യാതനായി. ‘വിട, പ്രിയപ്പെട്ട സന്ദേശ്... മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്നേഹം.... എന്റെ കുട്ടിക്ക് ഞാൻ എങ്ങിനെ.....’ -എന്ന കുറിപ്പോടെയാണ് മരണവാർത്ത മന്ത്രി പങ്കുവെച്ചത്.
തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിന് സമീപം പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് മരിച്ച സന്ദേശ്. ഭാര്യ: എം.വി. ജീന. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ.
Next Story