Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ് ഗോപിക്കല്ല...

സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാർക്കാണെന്ന് കെ.ബി. ഗണേഷ് കുമാർ; ‘ഭരത് ചന്ദ്രൻ ഇറങ്ങിയ കാലം കാറിൽ പൊലീസിന്റെ തൊപ്പി വെച്ച് നടന്നയാളാണ്’

text_fields
bookmark_border
Minister KB Ganesh Kumar, Union Minister Suresh Gopi
cancel

തിരുവനന്തപുരം: കേ​ന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ട്രോളി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഏറെക്കാല​മായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ള​തെല്ലാം തെരഞ്ഞെടു​പ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി പറയാനില്ല. എനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ല. ഇനിയെല്ലാവരും അനുഭവിച്ചോട്ടെ. തെരഞ്ഞെടുപ്പ് വേളയിലെ എന്റെ പ്രസംഗം കേട്ട് അന്ന്, പലരും വിളിച്ചുചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കൊ പറഞ്ഞതെന്ന്. ഇപ്പോൾ കാര്യം മനസിലായി​ല്ലെയെന്ന് ഗണേഷ് കുമാർ ചോദിച്ചു. ഇപ്പോൾ അദ്ദേഹ​ത്തിനെന്തോ കുഴപ്പം എന്ന് പറയുന്നവരോട് സുരേഷ് ഗോപിക്കല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂർകാർക്കാണ്.

കമ്മീഷണർ ഇറങ്ങിയ കാലത്ത് തന്നെ പലതും കാണിച്ചു നടന്നു. അക്കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തമാശപറഞ്ഞതല്ല. ആർക്കെങ്കിലും ഓർമ്മകാണും. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആക്ഷനും റിയാക്ഷനും അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായക​നൊന്നുമല്ലല്ലോ കട്ട് പറയാൻ. ഇനി ജനം പറ​ഞ്ഞോളുമെന്നും മന്ത്രി ​കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല; പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമ​പ്രവർത്തകരെ പുറത്താക്കി

എറണാകുളം: പി.ഡബ്ലു.ഡി ഗസ്റ്റ്ഹൗസിൽ നിന്നും മാധ്യമ​പ്രവർത്തകരെ പുറത്താക്കി. കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയു​ടെ നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. സുരേഷ് ഗോപി കടന്ന് പോകുന്ന റിസപ്ഷൻ ഏരിയയിൽ നിന്ന് മാറണമെന്നാണ് നിർദേശം. ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതരെ വി.എച്ച്.പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. ജബൽപൂരിൽ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വെച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപൂർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. ഇത്തരം ചോദ്യങ്ങൾ വന്നേക്കാമെന്ന് ഭയന്നാണ് ​സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരുന്നതെന്നാണ് പറയുന്നത്.

ജബൽപൂർ വിഷയത്തിൽ തൽക്കാലം മറുപടി പറയാൻ സൗകര്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതി​കരണം. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.

വഖഫ് ബിൽ മുനമ്പത്തുകാർക്ക് ഗുണകരമാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാം. ബിൽ ജെ.പി.സിയിൽ തന്നെ ഇല്ലാതാവുമെന്ന് പറഞ്ഞ് നടന്നവരാണ് ഇപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമുണ്ടോയെന്ന ചോദ്യത്തിന് കാത്തിരുന്നു​ കാണുവെന്നാണ് സുരേഷ് ഗോപിയുടെ അന്നത്തെ മറുപടി. ഈ പ്രതികരണത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് മറ്റ് കക്ഷി നേതാക്കളിൽ നിന്നുണ്ടായത്. ഇതിനിടെ, സുരേഷ് ഗോപി ഭരത് ച​ന്ദ്രൻ ഐ.പി.എസിൽ ഇറങ്ങിവരുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ​പ്പേരുടെയും പ്രതികരണം.

Show Full Article
TAGS:KB Ganesh Kumar Suresh Gopi 
News Summary - Minister KB Ganesh Kumar trolls Union Minister Suresh Gopi
Next Story