Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരമനയിലിരുന്ന്...

അരമനയിലിരുന്ന് പ്രാർഥിച്ചാൽ പരിഹാരമാകില്ല, തിരുമേനിമാർക്ക് പരാതി പറയാനുള്ള ധൈര്യം പോലുമില്ലെയെന്ന് വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി

text_fields
bookmark_border
അരമനയിലിരുന്ന് പ്രാർഥിച്ചാൽ പരിഹാരമാകില്ല, തിരുമേനിമാർക്ക് പരാതി പറയാനുള്ള ധൈര്യം പോലുമില്ലെയെന്ന് വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി
cancel

തിരുവനന്തപുരം: ഛത്തീസ് ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ബിഷപ്പുമാർ എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതിഷേധിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.

അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. രാജ്യത്താകെ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വിഷയത്തിൽ ‍ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ല.

ഭരണഘടനയെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബജ്റംഗ് ദളിന്‍റെ സഹായത്തോടെ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒരു തിരുമേനിമാരുടേയും പ്രതിഷേധം കണ്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Show Full Article
TAGS:V Sivankutty nun Arrest Bishop 
News Summary - Minister V. Sivankutty criticizes the dignitaries for not even having the courage to complain
Next Story