Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് കാണാതായ...

മലപ്പുറത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ

text_fields
bookmark_border
മലപ്പുറത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ
cancel

കൊളത്തൂർ (മലപ്പുറം): കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.

ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിൻ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂർ പൊലീസിന് വിവരം ലഭിക്കുന്നത്.

തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ പോലത്തെ ദ്രാവകവുമായി പോകുന്നതായി കണ്ടതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.

Show Full Article
TAGS:Missing Case man missing Found Dead 
News Summary - missing Malappuram student found burnt in Thiruvananthapuram
Next Story