Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎംഎൽഎമാർക്ക് 98000,...

എംഎൽഎമാർക്ക് 98000, മന്ത്രിമാർക്ക് 1.33 ലക്ഷം; ശമ്പളം മാത്രമല്ല, ആനുകൂല്യങ്ങളും കുത്തനെ ഉയരും, ബില്ല് നിയമസഭയിലേക്ക്...

text_fields
bookmark_border
https://www.madhyamam.com/tags/cabinet-decision
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് അംഗീകാരം നൽകിയ മന്ത്രിസഭ, നാളെ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനും തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം.

ശമ്പള വർധനവ് നിലവിൽ വരുന്നതോടെ എം.എൽ.എമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലഫോൺ ചാർജ് തുടങ്ങിയ ആനുകൂല്യങ്ങളിലും ആനുപാതികമായ വർധിക്കും.

നിലവിൽ എം.എൽ.എക്ക് പ്രതിമാസ നിശ്ചിത അലവൻസ് (2,000 രൂപ), മണ്ഡലം അലവൻസ് (25,000), ടെലിഫോൺ അലവൻസ് (11,000), ഇൻഫർമേഷൻ അലവൻസ് (4,000), മിനിമം യാത്രാക്കൂലി (20,000), മറ്റു ചിലവുകൾക്ക് (8,000) എന്നിവ ഉൾപ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.

ഇതിനുപുറമേ കി.മീറ്ററിന് 10 രൂപ നിരക്കിലുള്ള അധിക യാത്രാബത്ത, പ്രതിവർഷം നാലു ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, ദിനബത്ത (സംസ്ഥാനത്തിനുള്ളിൽ 1,000, പുറത്ത് 1,200), സൗജന്യ ചികിത്സ, കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ, 15,000 ബുക്ക് അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. സർവിസ് കാലാവധിക്കനുസരിച്ച് 8,000 രൂപ മുതൽ 20,000 വരെയാണ് മുൻ എം.എൽ.എമാരുടെ പെൻഷൻ.

മന്ത്രിമാർക്ക് നിലവിൽ അടിസ്ഥാന ശമ്പളം (2,000 രൂപ), ക്ഷാമബത്ത (28,429), മണ്ഡലം അലവൻസ് (40,000), യാത്രാബത്ത (17,000) എന്നിവയാണ് ലഭിക്കുന്നത്. കൂടാതെ സകുടുംബം സൗജന്യ പൂർണ ചികിത്സാ പരിരക്ഷ, ഔദ്യോഗിക വസതി, കാർ, പൈലറ്റ് വാഹനം, വാഹന അഡ്വാൻസ് (10 ലക്ഷം), ഭവന അഡ്വാൻസ് (20 ലക്ഷം) എന്നീ ആനുകൂല്യങ്ങളും മന്ത്രിമാർക്ക് ലഭ്യമാണ്.

2018-ലാണ് സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. പഠന റിപ്പോർട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർധനവാണ് ശിപാർശ ചെയ്തിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Salary Hike MLA ministers cabinet decisions 
Next Story