Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാടശേഖരത്തിലെ...

പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മൊബൈൽ വീണു; തിരയാൻ ഇറങ്ങിയ 44കാരൻ മുങ്ങി മരിച്ചു

text_fields
bookmark_border
Shaji Pappan
cancel

തിരുവല്ല: പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ മൊബൈൽ ഫോൺ തിരയാൻ ഇറങ്ങിയ 44കാരൻ മുങ്ങി മരിച്ചു. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വടക്കേതിൽ വീട്ടിൽ ഷാജി പാപ്പൻ ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചക്ക ഇടുന്നതിനായി വള്ളത്തിൽ സുഹൃത്ത് വിനോദിനൊപ്പം പോയതായിരുന്നു ഷാജി. വള്ളത്തിൽ നിന്ന് ചക്ക ഇടുന്നതിനിടെ മൊബൈൽ ഫോൺ വെള്ളക്കെട്ടിൽ വീണു. ഇത് മുങ്ങി എടുക്കാൻ ചാടിയ ഷാജിയെ കാണാതാവുകയായിരുന്നു.

തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേന അംഗങ്ങൾ ചേർന്ന് അഞ്ചരയോടെ മൃതദേഹം അടിത്തട്ടിൽ നിന്നും മുങ്ങിയെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തിരുവല്ല അഗ്നിശമനസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്. അജിത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സതീഷ് കുമാർ, ഉദ്യോഗസ്ഥരായ ജയൻ മാത്യു, രഞ്ജിത് കുമാർ, അനിൽകുമാർ, ശ്രീദാസ്, ഷിബിൻ രാജ്, മുകേഷ് എന്നിവരുടെ സംഘമാണ് തിരച്ചിൽ നടത്തിയത്.

Show Full Article
TAGS:Accident Death mobile phone paddy field 
News Summary - Mobile phone fell into a pond in a paddy field; 44-year-old drowns while searching
Next Story