കർട്ടൺ വലിക്കാൻ ആധുനിക സംവിധാനങ്ങൾ അനിവാര്യം -മന്ത്രി ആർ. ബിന്ദു
text_fieldsകർട്ടൺ വലിക്കുന്ന വിദ്യാർഥികൾ
തൃശൂർ: കലോത്സവവേദികകളിലെ കർട്ടണുകളുടെ കയർ ഇരുകരങ്ങളിലും കൂട്ടിപിടിച്ച് ഇരിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെ പ്രയാസങ്ങൾ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ആർ. ബിന്ദു. ഇവർ വേദികളുടെ കാവൽ മാലാഖമാർ എന്ന 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. കുട്ടികൾ ഇഷ്ടത്തോടെയായിരിക്കും ചെയ്യുന്നത്. മറ്റു മാർഗങ്ങൾ എങ്ങിനെയെന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
മത്സരം അലങ്കോലപ്പെടാതിരിക്കാൻ വളരെയധികം പ്രയാസപ്പെട്ടാണ് കുട്ടികൾ ചുമതല നിറവേറ്റാറ്. ആധുനിക സംവിധാനങ്ങൾ ഇത്രയധികം വളർന്നിട്ടും പകരം സംവിധാനം കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാണ്.
സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, ജെ.ആർ.സി, എൻ.സി.സി, സകൗട്ട് ആന്‍റ് ഗൈഡ്സ് തുടങ്ങിയ ഇതര വിഭാഗങ്ങളിലെ കുട്ടികൾ മണിക്കൂറോളം പ്രവൃത്തിയിൽ ഏർപ്പെടുന്നത് ഓരോ കലോത്സവത്തിന്‍റെയും സങ്കട കാഴ്ചകളാണ്.


