Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2025 1:09 PM GMT Updated On
date_range 2025-07-18T18:39:29+05:30രണ്ട് ദിവസം മുമ്പ് വാങ്ങിയ ഫോൺ തട്ടിയെടുത്ത് തെങ്ങിൽ കയറി വാനരൻ
text_fieldsതിരുവല്ല: വിറക് വെട്ടുകാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് തെങ്ങിൽ കയറി വാനരൻ. പെരിങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എസ്. സനൽ കുമാരിയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ വിറക് വെട്ടാൻ എത്തിയ പെരിങ്ങര സ്വദേശി രമണൻ രണ്ടുദിവസം മുമ്പ് വാങ്ങിയ 8000 രൂപയോളം വിലയുള്ള മൊബൈൽ ഫോണുമായാണ് വാനരൻ കടന്നത്.
വിറക് കീറുന്നതിന് സമീപത്തായി വെച്ചിരുന്ന ഫോൺ വാനരൻ കൈക്കലാക്കുകയായിരുന്നു. ഫോൺ കൈയിലെടുത്ത വാനരൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി സമീപത്തെ പുരയിടത്തിലേക്ക് ഓടി. തുടർന്ന് തെങ്ങിൽ പാതി കയറി ഇരിപ്പുറപ്പിച്ചു. രമണൻ പിന്നാലെ ഓടിയെത്തി.
മിനിറ്റുകൾക്ക് ശേഷം ഫോൺ ഉപേക്ഷിച്ച വാനരൻ മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു.
ഒരു മാസമായി പെരിങ്ങരയിലും പരിസരപ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം വർധിക്കുകയാണെന്ന പരാതിയും ഉണ്ട്.
Next Story