Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2026 4:25 AM GMT Updated On
date_range 5 March 2026 4:25 AM GMTവൃക്ക ദാനംചെയ്യാൻ മാതാവ് തയാർ; കനിവുതേടി ഗൃഹനാഥൻ
text_fieldscamera_alt
ഷാബു
കടയ്ക്കൽ: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ കനിവ് തേടുന്നു. വൃക്ക ദാനംചെയ്യാൻ മാതാവ് വ്യാറാണ്. ചുണ്ട വാഴോട്ടുപച്ച ഷാബു മൻസിൽ ഷാബു (48) ആണ് വൃക്കകൾ തകരാറായി ജീവന് വേണ്ടി യാചിക്കുന്നത്. 70 വയസ്സുള്ള മാതാവാണ് വൃക്ക നൽകുന്നത് .
ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. നാല് സെന്റ് വസ്തുവും ചെറിയ വീടും ചികിത്സക്കായി പണയംവെച്ചതിനെ തുടർന്ന് ജപ്തി നടപടികളിലാണ്. നിലവിൽ ജീവൻ നിലനിർത്താൻ മാറ്റിവെക്കുന്നതിന് വേണ്ട തുക സമാഹരിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. അക്കൗണ്ട് നമ്പർ: 4862962324. IFCS: SBIN0061701, എസ്.ബി.ഐ ചടയമംഗലം. ഫോൺ: 8714158290.
Next Story


