Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപകരണങ്ങളിലെ മോട്ടോർ...

ഉപകരണങ്ങളിലെ മോട്ടോർ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും; എസി, വാട്ടർ പമ്പ് വില ഉയർന്നേക്കും?

text_fields
bookmark_border
ഉപകരണങ്ങളിലെ മോട്ടോർ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും; എസി, വാട്ടർ പമ്പ് വില ഉയർന്നേക്കും?
cancel

വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ എസി, വാട്ടർ പമ്പ് തുടങ്ങിയ ഉപകരണങ്ങളിലെ മോട്ടോർ നിർമാണ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നീക്കം. ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ മോട്ടറുകളുടെ കാര്യക്ഷമതയും വൈദ്യുതി വിതരണത്തിലെ വ്യതിയാനങ്ങളോടുള്ള പ്രതികരണവും വിലയിരുത്തും. വടക്കൻ മേഖലയിലെ വൈദ്യുതി സമിതികളുടെ നിർദേശവും 2024ലെ ഗ്രിഡ് തകരാറിനെകുറിച്ചുള്ള പഠനവും ഇതിന് ആധാരമാണ്. മാനദണ്ഡങ്ങൾ മാറിയാൽ ചില ഉപകരണങ്ങളുടെ വില ഉയർന്നേക്കാമെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

മോട്ടോറുകൾ ഗ്രിഡിന് വെല്ലുവിളിയാകുന്നത് എങ്ങനെ?

വൈദ്യുതി തടസ്സത്തിന് ശേഷം വിതരണം പുനഃസ്ഥാപിക്കുമ്പോൾ എസികളിലെയും പമ്പുകളിലെയും മോട്ടോറുകൾ ഒരേസമയം പ്രവർത്തനം തുടങ്ങുന്നത് വൈദ്യുതി ആവശ്യകത പെട്ടെന്ന് ഉയരാനും വോൾട്ടേജിൽ വ്യതിയാനമുണ്ടാകാനും ഇടയാക്കും. ഉയർന്ന ഉപഭോഗ സമയത്ത് ഇത് ഗ്രിഡിന്റെ സ്ഥിരതയെ ബാധിച്ചേക്കാം. മോട്ടറുകളുടെ കാര്യക്ഷമത, വോൾട്ടേജ് വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷി, പുനരാരംഭിക്കൽ രീതി എന്നിവ പുതിയ മാനദണ്ഡങ്ങളിൽ പരിഗണിച്ചേക്കും. എന്നാൽ അന്തിമ മാനദണ്ഡങ്ങളും നടപ്പാക്കൽ സമയക്രമവും വ്യക്തമല്ല.

വിലവർധന ഉറപ്പായിട്ടില്ല; നേട്ടം ആർക്കാണ്?

വടക്കേ ഇന്ത്യയിലെ പരമാവധി വൈദ്യുതി ആവശ്യം 95 ജിഗാവാട്ട് കടന്നിരുന്നു. എൽ നിനോ ഭീഷണിക്കിടെ വരും മാസങ്ങളിൽ ഇത് 100 ജിഗാവാട്ട് കടന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. മാനദണ്ഡങ്ങൾ കർശനമാക്കിയാൽ നിർമാതാക്കൾക്ക് രൂപകൽപ്പനയിലും ഗുണനിലവാര പരിശോധനയിലും മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. ഇത് വില ഉയരാൻ ഇടയാക്കാമെങ്കിലും കാര്യക്ഷമമായ മോട്ടോറുകൾ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും പ്രവർത്തനവിശ്വാസ്യത വർധിപ്പിക്കുകയും ചെയ്താൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് നേട്ടമാകും. വിലയിലെയും നേട്ടത്തിലെയും മാറ്റങ്ങൾ അന്തിമ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:motor air condition price hike India 
News Summary - Motor Norms Revision: AC and Water Pump Prices May Rise
Next Story