Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്...

കോട്ടയത്ത് വിനോദയാത്രക്കിടെ ബസ് കത്തിനശിച്ചു

text_fields
bookmark_border
കോട്ടയത്ത് വിനോദയാത്രക്കിടെ ബസ് കത്തിനശിച്ചു
cancel
camera_alt

മുണ്ടക്കയം ടൗണിൽ കത്തിനശിച്ച ബസ്

Listen to this Article

മുണ്ടക്കയം (കോട്ടയം): 45 പേരുമായി മധുരയിൽനിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. കോട്ടയം സ്വദേശികളുടെ ‘മോക്ഷ’ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്.

ഓട്ടത്തിനിടെ പുക ഉയർന്നതിനെ തുടർന്ന് മുണ്ടക്കയത്ത് എത്തിയപ്പോൾ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ സാധനങ്ങളെല്ലാം കത്തിനശിച്ചു.

ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പൊലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. യാത്രക്കാർ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്‌. സ്ത്രീകളും കുട്ടികളും അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്.



Show Full Article
TAGS:Bus fire Vehicle Fire Kerala News 
News Summary - mundakkayam bus fire
Next Story