Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടികൊടുക്കാതെ 18...

പിടികൊടുക്കാതെ 18 വർഷം; ഒടുവിൽ ദുബൈയിൽ ചെന്ന് കൊലക്കേസ് പ്രതിയെ പൊക്കി തൃശൂർ റൂറൽ പൊലീസ്

text_fields
bookmark_border
https://www.madhyamam.com/tags/murder-case
cancel
camera_alt

പ്രതി രാകേഷ്

വാടാനപ്പള്ളി: കൊലപാതകക്കേസിൽ 18 വർഷത്തിനു ശേഷം പ്രതി പിടിയിൽ. 2008-ൽ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ, ഏങ്ങണ്ടിയൂർ വേട്ടയ്ക്കൊരുമകൻകടവ് ഉണ്ണിക്കൊച്ചൻ വീട്ടിൽ രാകേഷ് (46) ആണ് പിടിയിലായത്.

കേസിൽ മൂന്നാം പ്രതിയായ രാകേഷിനെ റെഡ് കോർണർ നോട്ടീസ് പ്രകാരമുള്ള കുറ്റവാളി കൈമാറ്റ നടപടികളിലൂടെ ദുബൈയിൽ ചെന്ന് തൃശൂർ റൂറൽ പൊലീസ് പിടികൂടുകയായിരുന്നു.

രാകേഷ് വിദേശത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പ്രതിയെ ഇന്ത്യയിലെത്തിക്കുന്നതിനായി സി.ബി.ഐയുടെ ഇന്റർപോൾ വിഭാഗം മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും, തുടർന്ന് അന്താരാഷ്ട്ര നടപടിക്രമങ്ങളും കുറ്റവാളി കൈമാറ്റ നടപടികളും പൂർത്തിയാക്കുകയുമായിരുന്നു.

പ്രതിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തൃശൂർ ജില്ല ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് അശ്വിത് കാരൺമയിൽ, ഇന്റർപോൾ ലെയ്‌സൺ വിങ് സബ് ഇൻസ്‌പെക്ടർ ബിജുകുമാർ, വാടാനപ്പള്ളി സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. ഫിറോസ് എന്നിവരെ ദുബായിലേക്ക് അയച്ചു.

ഇവർ ദുബായിലെത്തി റെഡ് കോർണർ നോട്ടീസ് പ്രകാരം നാല് മാസമായി അവിടെ തടഞ്ഞുവെച്ചിരിക്കുകയായിരുന്ന പ്രതിയെ ഏറ്റുവാങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്നും പ്രതിയെ വാടാനപ്പള്ളി സ്റ്റേഷൻ എസ്.ഐ എബിൻ ഏറ്റുവാങ്ങി നിയമാനുസൃത നടപടികൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയതു.

2008 ഒക്ടോബർ ഒന്നിന് വൈകീട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുജിത്ത് വധക്കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടർന്നാണ് ധനേഷിനെ പ്രതികൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയത്.

കേസിൽ ആകെ പതിനൊന്ന് പ്രതികളാണ് ഉള്ളത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.

ഇവർ കാറിലും ബൈക്കിലുമായി മാരകായുധങ്ങളായ വാളുകളും മഴുവുമായി ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് സമീപമുള്ള കുടുംബവേദി വെൽഫെയർ സൊസൈറ്റിയുടെ മുൻവശത്തെ കോളനി റോഡ് ജങ്ഷനിലെത്തി ശേഷം അവിടെ സുഹൃത്തിനോട് സംസാരിച്ചിരുന്ന ധനേഷിനെ പ്രതികൾ വാളുകളും മഴുവും ഉപയോഗിച്ച് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വെട്ടിവീഴ്ത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേസിൽ അന്വേഷണം പൂർത്തിയാക്കി 2009 ഡിസംബർ 24-ന് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ തുടങ്ങുന്നതിനുള്ള നീക്കത്തിലാണ്.

ഈ കേസിലെ രണ്ടാം പ്രതി ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ഒളാട്ട് വീട്ടിൽ ഉത്തമൻ (51), നാലാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി പൊന്നാനിക്കൽ വീട്ടിൽ ഉല്ലാസ് (46), അഞ്ചാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി എടമന വീട്ടിൽ കണ്ണൻ (46), ആറാം പ്രതി ചാവക്കാട് ദ്വാരക ബീച്ച് ദേശം സ്വദേശി ആറുകെട്ടി വീട്ടിൽ സജീവൻ (45), ഏഴാം പ്രതി ഏങ്ങണ്ടിയൂർ തിരുമംഗലം സ്വദേശി ചെമ്പൻ വീട്ടിൽ പ്രത്യൂഷ് (36), എട്ടാം പ്രതി ഏങ്ങണ്ടിയൂർ സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ ബിജു (49), ഒമ്പതാം പ്രതി ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി ആറുകെട്ടി വീട്ടിൽ ബിനോജ് കുമാർ (52), പത്താം പ്രതി വാടാനപ്പള്ളി ബീച്ച് സ്വദേശി തയ്യിൽ വീട്ടിൽ മണികണ്ഠൻ (42), പതിനൊന്നാം പ്രതി നാട്ടികപള്ളം ബീച്ച് സ്വദേശി ഉണ്ണിയാരംപുരയ്ക്കൽ വീട്ടിൽ ഗിൽബിഷ് (44) എന്നിവർ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:murder case accused arrested Dubai Interpol Red Notice 
Next Story