കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റത് മുസ്ലിം സഖാക്കൾ മുഴുവൻ ടി. സിദ്ദീഖിന് വോട്ടുചെയ്തതിനാൽ -കെ. സുരേന്ദ്രൻ
text_fieldsകൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന് സി.പി.എമ്മിലെ മുസ്ലിം സഖാക്കെളാന്നും വോട്ട് ചെയ്തില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കൽപറ്റയിലെ സി.പി.എമ്മിനകത്തെ മുസ്ലിം വോട്ടർമാർ പുർണമായും യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖിനാണ് വോട്ടുചെയ്തതെന്നും ശക്തമായ വർഗീയ ധ്രുവീകരണം കാരണമാണ് ശ്രേയാംസ് തോറ്റതെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
'കൽപറ്റയിലെ ഇടതുമുന്നണി സ്ഥാനാർഥി ബഹുമാന്യനായ ശ്രേയാംസ് കുമാർ പറയുന്നതെന്താണ്? കഴിഞ്ഞ തവണ സി.കെ. ശശീന്ദ്രന് വലിയ പിന്തുണ ലഭിച്ച മണ്ഡലമാണ് കൽപറ്റ. അതിനുശേഷം ജനതാദൾ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്ക് വന്നു. ആ ഘടകകക്ഷിയുടെ അധ്യക്ഷൻ എങ്ങനെയാണ് കൽപറ്റയിൽ തോറ്റത്? എങ്ങനെയാണ് സിദ്ദീഖ് ജയിച്ചത്?
കൽപറ്റ മണ്ഡലത്തിലെ സി.പി.എമ്മിനകത്തെ മുസ്ലിം വോട്ടർമാർ പൂർണമായും സിദ്ദീഖിനാണ് വോട്ടുചെയ്തത്. പിണങ്ങോടും വെങ്ങപ്പള്ളിയിലും കണിയാമ്പറ്റയിലുമൊക്കെ സി.പി.എമ്മിന്‍റെ പാർട്ടി പ്രവർത്തകരായിട്ടുള്ള മുസ്ലിം സഖാക്കൾ അവിെട േവാട്ട് ചെയ്തിരിക്കുന്നത് സിദ്ദീഖിനാണ്. ഇതാർക്കും അറിയാത്ത കാര്യമൊന്നുമല്ലല്ലോ. ശ്രേയാംസ്കുമാർ കാൽലക്ഷത്തിലധികം വോട്ടിന് ഇന്നത്തെ തരംഗത്തിൽ ജയിക്കേണ്ട മണ്ഡലമാണ് കൽപറ്റ. വർഗീയമായിട്ടുള്ള ശക്തമായ ധ്രുവീകരണം കാരണമാണ് ശ്രേയാംസ് തോറ്റത് -സുരേന്ദ്രൻ ആരോപിച്ചു.