Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്ക ശേഖരം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

text_fields
bookmark_border
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്ക ശേഖരം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം
cancel
Listen to this Article

കൊണ്ടോട്ടി: യു.ഡി.എഫ് ആഹ്ലാദപ്രകടനത്തിനിടെ സ്‌കൂട്ടറിലെ പടക്കശേഖരം പൊട്ടിത്തെറിച്ച് മുസ്‍ലിംലീഗ് പ്രവർത്തകന് ദാരുണാന്ത്യം. പുളിക്കല്‍ പെരിയമ്പലം ഹൈസ്‌കൂള്‍ റോഡിലെ പൂത്തിലായി പുറായില്‍ പി. ഇർഷാദാണ് (41) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ന് ശേഷമാണ് സംഭവം.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സ്ഥാനാര്‍ഥിയുടെ ആഹ്ലാദപ്രകടനത്തില്‍ പടക്കശേഖരവുമായി സ്കൂട്ടറിൽ ​പോകുന്നതിനിടെയാണ് ദുരന്തം. ഫൂട് ബോര്‍ഡില്‍ വെച്ച പടക്കശേഖരത്തില്‍ നിന്ന് പടക്കങ്ങളെടുത്ത് കത്തിക്കുന്നതിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീപ്പൊരി വീണ് പടരുകയായിരുന്നു.

ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

പരേതനായ മൊയ്തീന്‍ കുട്ടിയാണ് ഇർഷാദിന്റെ പിതാവ്. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ജംഷീല. മക്കള്‍: ഫാദി, ഫൈസ ഫാത്തിമ.

Show Full Article
TAGS:Kerala Local Body Election 
News Summary - Muslim League activist dies tragically after firecrackers explode during rally
Next Story