മുസ്‍ലിം ലീഗ് നേതാവ് ബി.ജെ.പിയിൽ ചേർന്നു; എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കും
text_fieldsലീഗിൽ നിന്ന് രാജിവെച്ച പെരിങ്ങത്തൂരിലെ ഉമർ ഫാറൂഖ് കീഴ്പ്പാറ, ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴിയിൽ നിന്ന് അംഗത്വം സ്വീകരിക്കുന്നു
പാനൂർ (കണ്ണൂർ): പെരിങ്ങത്തൂരിലെ മുസ്‍ലിം ലീഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ പാർട്ടിയിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്റ് ബിജു എളക്കുഴിയിൽനിന്നും അംഗത്വം സ്വീകരിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്.
നഗരസഭയിലെ 16ാംവാർഡായ പുല്ലൂക്കരയിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി ഉമർ ഫാറൂഖ് മത്സരിക്കും. മുസ്‍ലിം ലീഗ് പെരിങ്ങത്തൂർ ടൗൺ പ്രസിഡന്റായിരുന്ന മുഹമ്മദലി കീഴ്പ്പാറയുടെ മകനാണ്.
ലീഗ് ഗ്രൂപ്പിസത്തിൽ പ്രതിഷേധിച്ചിട്ടാണ് പാർട്ടി വിട്ടതെന്നും ദേശീയ തലത്തിൽ സാധ്യതയുള്ള പാർട്ടിയായതിനാലാണ് ബി.ജെ.പിയെ തെരെഞ്ഞെടുത്തതെന്നും ഉമർ ഫാറൂഖ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന മുഖ്യവാക്താവ് ടി.പി. ജയചന്ദ്രൻ, മുൻ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻറ് കെ. ലിജേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ.പി. നിഷാന്ത് തുടങ്ങിയവർ സംബന്ധിച്ചു.


