Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ നേരിടാൻ കഴിയുന്നില്ല; കേരളത്തിൽ സ്പോൺസർഷിപ്പ് ഭരണമെന്ന് എംവി ഗോവിന്ദൻ

text_fields
bookmark_border
https://www.madhyamam.com/tags/mv-govindan
cancel

തിരുവനന്തപുരം: മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയാറാകുന്നില്ല. മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്പോൺ​േസർഡ് വിമാനയാത്രയെ കുറിച്ചുള്ള ചോദ്യങ്ങളാണ് മാധ്യമങ്ങളെ അകറ്റിനിർത്താൻ കാരണമെന്നും ഗോവിന്ദൻ ആരോപിച്ചു.

കേരളത്തിൽ സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ സ്പോൺസർമാരെ ഏൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാതെ ‘ഭയങ്കര സുതാര്യത’യെ കുറിച്ച് സംസാരിക്കുന്നവരാണ് ഇപ്പോഴുള്ളത്.

സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും മന്ത്രിമാർ സ്പോൺസർമാരുടെ സഹായത്തോടെ വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനവും അഴിമതിയുമാണെന്ന് ഗോവിന്ദൻ ആരോപിച്ചു. സർക്കാർ സംവിധാനത്തിന് പകരം സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.

അതേസമയം, ബി.ജെ.പിയിലെ ചില നേതാക്കളുടെ പേരുകൾ ഉൾപ്പെടുന്ന വിവിധ പട്ടികകളുമായി ബന്ധപ്പെട്ട വിവാദവും ഗോവിന്ദൻ ഉന്നയിച്ചു. ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ച് വ്യത്യസ്ത പട്ടികകൾ പുറത്തുവരികയാണ്. പണം വാങ്ങിയതായി സമ്മതിച്ച രണ്ട് പേർ ഇപ്പോൾ കേരള മന്ത്രിസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദൻ പരാമർശിച്ചത്.

വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ 1.78 കോടി രൂപ ലഭിച്ചതായും അതിന് കൃത്യമായി നികുതി അടച്ചതായുമുള്ള സി.പി.എം നിലപാട് ആവർത്തിച്ച ഗോവിന്ദൻ, മറ്റ് രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. സി.എം.ആർ.എൽ -എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വീണക്കെതിരായ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണവും അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നു.

Show Full Article
TAGS:M V Govindan VD Satheesan CPM kerala politics 
Next Story