Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് പാ​ലോ​ട് ര​വിക്ക് പകരം എൻ. ശക്തൻ; ഡി.സി.സി അധ്യക്ഷന്‍റെ താൽകാലിക ചുമതല നൽകി

text_fields
bookmark_border
N Sakthan
cancel

തിരുവനന്തപുരം: പാ​ലോ​ട് ര​വി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താൽകാലിക ചുമതല മുൻ സ്പീക്കറും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റുമായ എൻ. ശക്തന് നൽകി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് ഇക്കാര്യമറിയിച്ചത്. കാട്ടാക്കട മുൻ എം.എൽ.എയായ എൻ. ശക്തൻ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു.

കോ​ൺ​ഗ്ര​സി​നെ​യും യു.​ഡി.​എ​ഫി​നെ​യും വെ​ട്ടി​ലാ​ക്കി​യ വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി പ്ര​സി​ഡ​ന്റ് പാ​ലോ​ട് ര​വി സ്ഥാ​നം രാ​ജി​വെ​ച്ചിരുന്നു. നേ​തൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം​ രാ​ജി സ​മ​ർ​പ്പി​ച്ചെ​ന്നാ​ണ്​ വി​വ​രം.

പ​ഞ്ചാ​യ​ത്ത്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴു​മെ​ന്നും സി.​പി.​എ​മ്മി​ന് തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​തോ​ടെ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച്ച​ര​ക്കാ​കു​മെ​ന്നും പ്ര​ദേ​ശി​ക നേ​താ​വി​നോ​ട് പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി.

വാ​മ​ന​പു​രം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ജ​ലീ​ലി​നോ​ട് പാ​ലോ​ട് ര​വി സം​സാ​രി​ച്ച ഓ​ഡി​യോ ക്ലി​പ്പാ​ണ് പു​റ​ത്താ​യ​ത്. സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ജ​ലീ​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് പു​റ​ത്താ​ക്കുകയും ചെയ്തു.

പാ​ലോ​ട്​ ര​വി​യു​ടെ വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം ഇ​ങ്ങ​നെ...

‘പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​നി​ൽ കോ​ൺ​ഗ്ര​സ്​ മൂ​ന്നാ​മ​ത് പോ​കും. നി​യ​മ​സ​ഭ​യി​ൽ ഉ​ച്ചി​കു​ത്തി താ​ഴെ വീ​ഴും. നീ ​നോ​ക്കി​ക്കോ, 60 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന്. പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് പി​ടി​ച്ച​ത് പോ​ലെ അ​വ​ർ കാ​ശു​കൊ​ടു​ത്ത് വോ​ട്ട് പി​ടി​ക്കും. 40000- 50000 വോ​ട്ട് ഇ​ങ്ങ​നെ അ​വ​ർ പി​ടി​ക്കും. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴും. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ഭ​ര​ണം തു​ട​രു​ക​യും ചെ​യ്യും. അ​തോ​ടെ ഈ ​പാ​ർ​ട്ടി​യു​ടെ അ​ധോ​ഗ​തി ആ​യി​രി​ക്കും. മു​സ്​​ലിം ക​മ്മ്യൂ​ണി​റ്റി​യി​ലു​ള്ള​വ​ർ വേ​റെ ചി​ല പാ​ർ​ട്ടി​യി​ലും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യി​ലു​മാ​യി പോ​കും. കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ൾ ബി.​ജെ.​പി​യി​ലും മ​റ്റു പാ​ർ​ട്ടി​ക​ളി​ലു​മാ​യി പോ​കും. പ​ഞ്ചാ​യ​ത്ത്-​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച​ര​ക്കാ​യി മാ​റും. വാ​ർ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ൻ 10 ശ​ത​മാ​നം സ്ഥ​ല​ത്തേ ന​മു​ക്ക് ആ​ളു​ക​ളു​ള്ളൂ. പ​ര​സ്പ​രം ബ​ന്ധ​മി​ല്ല, സ്നേ​ഹ​മി​ല്ല. എ​ങ്ങ​നെ കാ​ലു​വാ​രാ​മോ എ​ന്ന​താ​ണ് പ​ല​രും നോ​ക്കു​ന്ന​ത്’’.

അതേസമയം, താ​ൻ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്​ ഫോ​ണി​ൽ സം​സാ​രി​ച്ച​തെ​ന്നും സം​ഭാ​ഷ​ണം ഇ​ങ്ങ​നെ പു​റ​ത്തു​ന​ൽ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നുമാണ് പാ​ലോ​ട്​ ര​വിയോട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒ​രു പ്ര​വ​ർ​ത്ത​ക​ൻ ത​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച​താ​ണ്.

സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നി​ല്ല. ഏ​തെ​ങ്കി​ലും നേ​താ​വി​നോ വ്യ​ക്​​തി​ക​ൾ​ക്കോ വ്യ​ക്തി​പ​ര​മാ​യി ത​ന്നോ​ട് പ്ര​ശ്ന​മ​ല്ല. ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ്​ താ​ൻ.

ചെ​യ്യാ​നു​ള്ള​ത്​ ചെ​യ്തി​ല്ലെ​ങ്കി​ൽ ഈ ​പാ​ർ​ട്ടി​യെ ബാ​ധി​ക്കു​മെ​ന്ന സ​​​ന്ദേ​ശ​മാ​ണ്​ സം​സാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യും സം​ഘ​ട​ന ജാ​ഗ്ര​ത​ക്കു​വേ​ണ്ടി​യും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്. ‘നി​ങ്ങ​ൾ എ​ന്തു​ചെ​യ്തി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​നെ ബാ​ധി​ക്കും. നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​ക്കി​യ പോ​സീ​റ്റി​വ്​ അ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​കും’ -അ​താ​ണ്​ താ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ കൂ​ടു​മ്പോ​ഴും ഞ​ങ്ങ​ൾ ഇ​താ​ണ് പ​റ​യു​ന്ന​തെ​ന്നും പാ​ലോ​ട്​ രാ​വി പ​റ​ഞ്ഞു.

Show Full Article
TAGS:n sakthan Palode Ravi Thiruvananthapuram DCC dcc president 
News Summary - N. Sakthan replaces Palode Ravi; takes temporary charge of Thiruvananthapuram DCC president
Next Story