ദേശീയ ഫുട്ബോൾ താരം ബൈക്ക് അപകടത്തിൽ മരണപ്പെട്ടു
text_fieldsതൃശ്ശൂർ : ദേശീയ ഫുട്ബോൾ താരം ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ് (18) ൽ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണപ്പെട്ടത്ത്. എട്ടാം ക്ലാസ് മുതൽ പത്താംതരം വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥിയായിരുന്നു. നിലവിൽ അത്താണിക്കൽ എം.ഐ.സി സ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ്, മുത്തൂറ്റ് എഫ്.സിയുടെ താരമായ സിനാൻ സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, അണ്ടർ-20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒഡീഷയിൽ വെച്ച് നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷം ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ ജലീൽ. പിതാവ് : ജലീൽ ഹംസ, മാതാവ് : ശുഹൈബ, സഹോദരങ്ങൾ : ജാസ്മിൻ , സയാൻ


