Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത ദുരന്ത നിവാരണ...

ദേശീയപാത ദുരന്ത നിവാരണ പ്ലാൻ; കേന്ദ്ര നടപടി അറിയിക്കാൻ നിർദേശം

text_fields
bookmark_border
ദേശീയപാത ദുരന്ത നിവാരണ പ്ലാൻ; കേന്ദ്ര നടപടി അറിയിക്കാൻ നിർദേശം
cancel

കൊ​ച്ചി: ദേ​ശീ​യ​പാ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ൺ​സൂ​ൺ മു​ന്നി​ൽ​ക​ണ്ട്​ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​​ വ​യ​നാ​ട്​ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ജ​സ്റ്റി​സ് എ.​കെ.​ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് പി.​എം. മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.നി​ർ​മാ​ണ​ത്തി​ലു​ള്ള ദേ​ശീ​യ​പാ​ത ഇ​ടി‌​ഞ്ഞു​താ​ഴു​ക​യും ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​ത​ക​ൾ​ക്കാ​യി ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

മ​ൺ​സൂ​ൺ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ​ങ്കി​ലും അ​ത​നു​സ​രി​ച്ച് മു​ൻ​ക​രു​ത​ൽ വേ​ണ്ട​താ​ണ്. ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ഇ​ല്ലെ​ന്നും സം​സ്ഥാ​ന​ത്തെ 36 ശ​ത​മാ​നം ദേ​ശീ​യ​പാ​ത​ക​ളും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്ന്​ നാ​റ്റ്പാ​ക് റി​പ്പോ​ർ​ട്ടു​ണ്ടെ​ന്നും അ​മി​ക്ക​സ് ക്യൂ​റി ചൂ​ണ്ടി​ക്കാ​ട്ടി​യ​തും കോ​ട​തി പ​രി​ഗ​ണി​ച്ചു.

Show Full Article
TAGS:National Highway disaster management central government Kerala High Court 
News Summary - National Highway Disaster Management Plan Instructions to inform the central government of the action taken
Next Story