Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെന്മാറ വേല...

നെന്മാറ വേല കാണാനെത്തിയ എറണാകുളം സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു

text_fields
bookmark_border
നെന്മാറ വേല കാണാനെത്തിയ എറണാകുളം സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു
cancel

നെന്മാറ: നെന്മാറ-വല്ലങ്ങി വേല കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം മരട് മണപ്പാട്ടുപറമ്പിൽ പരേതനായ ലക്ഷ്മണന്‍റെ മകൻ മഹേഷാണ് (33) മരിച്ചത്.

എറണാകുളത്തുനിന്നുള്ള സുഹൃത്തുമൊത്ത് മഹേഷ് പുത്തൻകുളത്തിൽ കുളിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.

നീന്താനറിയാത്ത മഹേഷ് മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാരും പരിസരത്തുണ്ടായിരുന്ന പൊലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും എത്തി മഹേഷിനെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ശനിയാഴ്ച നടക്കും. കുണ്ടനൂരിൽ ലോഡിങ് തൊഴിലാളിയായ മഹേഷ് അവിവാഹിതനാണ്.

Show Full Article
TAGS:
News Summary - Ernakulam native drowns in pond after coming to see Nenmara Vela
Next Story