മുഖാമുഖം നേതാക്കൾ; കലുഷിതമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഡി.സി.സി അധ്യക്ഷരുടെ പട്ടിക വന്നതിന് പിന്നാലേ കലാപക്കൊടിയുമായി മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയത് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കി.
നിയമസഭ തെരഞ്ഞെടുപ്പോടെ തകർന്നടിഞ്ഞ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ ഉൗർജിതമാക്കുന്നതിനിടെയാണ് മുതിർന്ന നേതാക്കൾ കളത്തിലിറങ്ങി പോര് തുടങ്ങിയത്. സമീപകാലെത്ത വലിയ ചേരിപ്പോരിന് പുനഃസംഘടന വഴിയൊരുക്കിയത് യു.ഡി.എഫ് ഘടകകക്ഷികളിലും ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചു.
തങ്ങളുടെ അഭിപ്രായങ്ങൾ തുടർച്ചയായി മാനിക്കാത്ത സാഹചര്യത്തിൽ ഇനിയും കാത്തിരുന്നാൽ ഗ്രൂപ് നിലനിൽപ്പ് അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിന് തയാറായത്. ഇരുവരുടെയും പ്രതികരണം അസാധാരണവും കേന്ദ്രനേതൃത്വം േപാലും പ്രതീക്ഷിക്കാത്തതുമായിരുന്നു. മതിയായ ചർച്ചയില്ലാതെ ഹൈകമാൻഡിനെ തെറ്റിദ്ധരിപ്പിച്ച പട്ടികയാണെന്ന ആരോപണമാണ് ഇരുവരും ഉയർത്തിയത്. അത് അപ്പാടെ തള്ളിയും ഭാരവാഹി-സ്ഥാനാർഥി നിർണയങ്ങളിൽ മുൻകാല നിലപാടുകൾ ഒാർമപ്പെടുത്തിയും െക. സുധാകരനും വി.ഡി. സതീശനും തിരിച്ചടിച്ചു.
ഇരുഭാഗത്തെയും മുതിർന്ന നേതാക്കൾ കൂടി കക്ഷി ചേർന്നതോടെ കോൺഗ്രസ് കലുഷിതമായി. ഡി.സി.സി പട്ടിക വന്നശേഷമാണ് പരസ്യ കലാപം തുടങ്ങിയതെങ്കിലും സതീശനും സുധാകരനും നേതൃത്വത്തിലേക്ക് വന്നതോടെ ഉരുണ്ടുകൂടിയ അമർഷമാണ് മറനീക്കിയത്.
തങ്ങളുടെ ഇഷ്ടക്കാരെ ഒഴിവാക്കി ഗ്രൂപ് വിധേയത്വം ഇല്ലാത്തവരെ നിയമിച്ചതാണ് ചെന്നിത്തലെയയും ഉമ്മൻ ചാണ്ടിെയയും പ്രകോപിപ്പിച്ചത്. ഇരുവരും ഇതുവരെ ൈകയാളിയിരുന്ന അധികാരമാണ് പുതിയ കേന്ദ്രങ്ങളിലേക്ക് പോയത്. വിശ്വസ്തരായി ഒപ്പം കൂടിയ പലരും പുതുനേതൃത്വത്തിെനാപ്പം ചേരുന്നതും അസ്വസ്ഥത കൂട്ടി.
സാമ്പ്രദായിക രീതി മാറ്റുന്ന പുതിയ പട്ടികയിൽ പൊട്ടലും ചീറ്റലും നേതൃത്വം പ്രതീക്ഷിച്ചിരുന്നു. അതിന് മൂക്കുകയറിടാനും കൂടുതൽ വിമർശനം ഒഴിവാക്കാനുമാണ് രണ്ട് നേതാക്കൾക്കെതിരെ ഉടൻ അച്ചടക്ക നടപടി എടുത്തത്. വിശ്വസ്തൻ അച്ചടക്ക നടപടി നേരിട്ടത് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രകോപിപ്പിച്ചു. മുതിർന്ന നേതാക്കളും നടപടി ചോദ്യം ചെയ്ത് രംഗത്ത് വന്നു.
അതേസമയം, അച്ചടക്കലംഘനവുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം. പഴയപടി പാർട്ടിയിൽ ഇനി വീതംെവപ്പ് പറ്റില്ലെന്നും ഗ്രൂപ്പുകൾ പാർട്ടിക്ക് മുകളിലെല്ലന്ന വാദവും അവർ നിരത്തുന്നു. രണ്ടുപേർ നിശ്ചയിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പോയപ്പോൾ ഉണ്ടാകുന്ന അതൃപ്തി സ്വാഭാവികമെന്ന് പറയുന്നതിലൂടെ ഉന്നംെവക്കുന്നത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലെയയുമാണ്.