Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2025 1:41 AM GMT Updated On
date_range 2025-07-05T07:11:28+05:30സംസ്ഥാനത്ത് കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്നത് 9നും 6നും ഇടക്ക്; കഴിഞ്ഞ വർഷം ഇതേ സമയം പൊലിഞ്ഞത് 761 ജീവനുകൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് കൂടുതൽ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് രാത്രി ആറിനും ഒമ്പതിനും ഇടയിലെന്ന് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 48,841 വാഹനാപകടക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ അപകടങ്ങളിൽ 3875 പേർക്ക് ജീവൻ നഷ്ടമായി.
വാഹനങ്ങൾ കുറവായതിനാൽ രാത്രി 12നും പുലർച്ച മൂന്നിനും ഇടയിലാണ് അപകടങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഈ സമയത്ത് 1170 അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 220 പേർ മരിച്ചു. റോഡുകളിലെ വെളിച്ചക്കുറവും വലിയ തിരക്കും മദ്യപിച്ചുള്ള യാത്രകളുമെല്ലാം ഈ സമയങ്ങളിൽ കൂടുതലായി അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
- രാത്രി ആറിനും ഒമ്പതിനുമിടയിൽ മാത്രം നടന്നത് 10,382 അപകടങ്ങൾ. ഈ സമയത്തിനുള്ളിൽ അപകടത്തിൽപെട്ടവരിൽ 761 പേർക്കും ജീവൻ നഷ്ടമായി.
- രാത്രി ആറിനും ഒമ്പതിനുമിടയിൽ മാത്രം നടന്നത് 10,382 അപകടങ്ങൾ. ഈ സമയത്തിനുള്ളിൽ അപകടത്തിൽപെട്ടവരിൽ 761 പേർക്കും ജീവൻ നഷ്ടമായി.
- വൈകീട്ട് മൂന്നിനും ആറിനുമിടയിൽ നടന്ന 9197 അപകടങ്ങളിൽ 605 പേർ മരിച്ചു.
- രാത്രി ഒമ്പതിനും 12നുമിടയിൽ 4806 583 പേർ മരിച്ചു.
- ഉച്ചക്ക് 12നും മൂന്നിനുമിടയിൽ സംഭവിച്ച 1170 അപകടങ്ങളിൽ 478 പേർ മരിച്ചു.
2024ൽ വിവിധ അപകടങ്ങളിലായി പരിക്കേറ്റത് 54,813 പേർക്കാണ്. ഇതിൽ 38,521 പേർ ഗ്രാമപ്രദേശങ്ങളിലും 16,292 പേർ നഗര പ്രദേശങ്ങളിലുമാണ്.
Next Story


